റൂബിൻ ലാലിനെതിരെ പോലീസ് - വനം വകുപ്പ് ഉദ്യോഗസ്ഥ അതിക്രമം,, സമത സാമൂഹ്യ മാധ്യമ കൂട്ടായ്മ പ്രതിഷേധിച്ചു

റൂബിൻ ലാലിനെതിരെ പോലീസ് - വനം വകുപ്പ് ഉദ്യോഗസ്ഥ അതിക്രമം,, സമത സാമൂഹ്യ മാധ്യമ കൂട്ടായ്മ പ്രതിഷേധിച്ചു
തൃശ്ശൂർ:തൃശൂർ അതിരപ്പള്ളിയിലെ റൂബിൻ ലാലിനെതിരെയുള്ള പോലീസ് വനം വകുപ്പുദ്യോഗസ്ഥരുടെ മനുഷ്യാവകാശ ലംഘനത്തിനെതിരെ സമത സാമൂഹ്യ മാധ്യമ കൂട്ടായ്മ മനുഷ്യാവകാശ കമ്മീഷനു പരാതി നൽകി. കഴിഞ്ഞ 5 വർഷത്തിലധികം കാലമായി സമത സാമൂഹൃമാധ്യമകൂട്ടായ്മയുടെ നേതൃത്വത്തിൽ തൃശൂർ അതിരപ്പള്ളി ആദിവാസി മേഖലയിൽ നടത്തിവരുന്ന ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്കു വഹിച്ചു വരുന്ന ഒരാളാണ് റൂബിൻ ലാൽ. അതിരപ്പള്ളി ഗ്രാമ പഞ്ചായത്ത്, തൃശൂർ ജില്ലാ പഞ്ചായത്ത്, തൃശൂരിലെ മെഴ്സി കോർപ്പ് എന്ന പോലീസ് ജീവനക്കാരുടെ ജീവകാരുണ്യ സംഘടന, ഗുരുകുലം പബ്ലിക് സ്കൂൾ തുടങ്ങി ഒട്ടനവധി സംഘടനകളുടെയും, ചില വ്യവസായസ്ഥാപനങ്ങളുടെയും, നിരവധി വ്യക്തികളുടെയും പിന്തുണയോടെ 2018 ലെ പ്രളയത്തിൽ തവള കുഴിപ്പാറയിലെ ചന്ദ്രൻ മൂപ്പൻ്റെ നേതൃത്വത്തിലുള്ള ഭൂരഹിതരും ഭവനരഹിതരുമായ 24 ആദിവാസി (കാടർ) കുടുംബങ്ങളെ പോത്തുപാറയിൽ പുനരധിവസിപ്പിക്കുന്നതിന് കഴിഞ്ഞ 5 വർഷമായി,സമതയ്ക്കൊപ്പം സംസ്ഥാന സമിതി അംഗമെന്ന നിലയിൽ,നേതൃത്വപരമായി പ്രവർത്തിച്ചു വരുന്നയാളാണ് മാധ്യമപ്രവർത്തകൻ കൂടിയായ റൂബിൻ ലാൽ. ഇപ്പോൾ മലക്കപ്പാറയിലെ വീരൻ കുടി കോളനിയിലെ 9 ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനും ഞങ്ങൾക്കൊപ്പം നേതൃത്വപരമായ പങ്കു വഹിച്ചു വരുന്നു ഈ യുവാവ്! അവർക്കൊപ്പം ചേർന്ന് കിടപ്പാടം നിർമ്മിച്ചു നൽകുന്നതിനും ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസ പിന്തുണ, പോഷകമൂല്യമുള്ള ഭക്ഷ്യധാന്യം ലഭ്യമാക്കൽ തുടങ്ങി വിവിധ മേഖലകളിൽ ആത്മാർത്ഥമായി പിന്തുണച്ചു വരുന്ന ഈ ചെറുപ്പക്കാരൻ ന്യൂസ് 24 ൻ്റെ പ്രാദേശിക റിപ്പോർട്ടർ എന്ന നിലയിൽ ആദിവാസിമേഖലയിലെ ഒട്ടനവധി വിഷയങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹാരമുണ്ടാക്കുന്നതിനും റൂബിൻ ലാൽ ആത്മാർത്ഥമായി പരിശ്രമിച്ചു വരുന്നു. അതുകൊണ്ടുതന്നെ സ്വാർത്ഥരായ ചില വനം വകുപ്പുദ്യോഗസ്ഥർക്കും ചില പോലീസ് മേധാവികൾക്കും റൂബിൻ ലാലിനോട് അനിഷ്ടമുണ്ടാകുക സ്വാഭാവികമാണ്'. പരിസ്ഥിതി പ്രവർത്തകൻ കൂടിയായ റൂബിൻ ലാൽ അതിരപ്പള്ളിയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ, അപകടത്തിൽപ്പെട്ട ഒരു കാട്ടുപന്നിയുടെ ദുരവസ്ഥയും അക്കാര്യത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയും വിവിധ മാധ്യമങ്ങളിലൂടെ പൊതു സമൂഹത്തിൽ എത്തിച്ചതാണ് ചില വനം പോലീസ് മേധാവികളെ പ്രകോപിപ്പിച്ചത് എന്ന് വ്യക്തമാണ്. ഇക്കാര്യത്തിൽ വനം വകുപ്പുമന്ത്രി അന്വേഷണ ഉത്തരവിട്ടത് മേൽ സൂചിപ്പിച്ച ചില തൻ പ്രമാണിമാരായ ഉദ്യോഗസ്ഥരുടെ സമനില തെറ്റിച്ചു എന്നു ഞങ്ങൾ മനസ്സിലാക്കുന്നു. ചില ഫോറസ്റ്റുദ്യോഗസ്ഥരും, അതിരപ്പള്ളി SHO യും ചേർന്ന് വ്യാജ കേസ് ചമച്ച് കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ രോഗിയായ അമ്മയെ ഒറ്റക്കാക്കി അറസ്റ്റ് ചെയ്ത് പിഠിപ്പിച്ച് തടവിലാക്കിയ സംഭവം മനുഷ്യാവകാശ ലംഘനവും ക്രൂരതയുമാണ്. കുറ്റവാളികളായ ടി ഉദ്യോഗസ്ഥരെ ചുമതലകളിൽ നിന്നു മാറ്റി ബഹു: മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ അന്വേഷണം ഏറ്റെടുത്ത് കുറ്റവാളികൾക്ക് മാതൃ കാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് സമത ആവശ്യപ്പെട്ടു. ക്രിമിനലുകളായ ചില സർക്കാർ ജീവനക്കാർ നിത ന്യായ വ്യവസ്ഥയ്ക്കും, ജനാധിപത്യ സംവിധാനത്തിനും അപമാനമാണെന്ന് സമത സാമൂഹ്യ മാധ്യമ കൂട്ടായ്മ പ്രസിഡൻ്റും മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ്റുമായ കെ. ശശികമാർ മനുഷ്യാവകാശ കമ്മീഷനു നൽകിയ പരാതിയിൽ പറഞ്ഞു. കെ. ശശികുമാർ ( ഒപ്പ്) പ്രസിഡൻ്റ്,സമത സാമൂഹൃമാധ്യമ കൂട്ടായ്മ. തിരുവനന്തപുരo