വാട്സാപ്പില്‍ ആരോഗ്യ ഇന്‍ഷുറന്‍സും മൈക്രോ പെന്‍ഷനും അവതരിപ്പിക്കും

വാട്സാപ്പില്‍ ആരോഗ്യ ഇന്‍ഷുറന്‍സും മൈക്രോ പെന്‍ഷനും അവതരിപ്പിക്കും

ദില്ലി: ആളുകള്‍ പരസ്പരം ആശയവിനിമയത്തിനായി ഇന്ന് ഏറ്റവുമധികം ആശ്രയിക്കുന്ന ഒരു ആപ്ലിക്കേഷനാണ് വാട്സാപ്പ്. നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നായി ഇത് മാറിക്കഴിഞ്ഞു. വാട്സാപ്പ് വഴി പേമെന്റ് സംവിധാനം ഏര്‍പ്പെടുത്തി ആപ്പിന്റെ മുഖം മാറ്റിയ അണിയറക്കാര്‍ ഇപ്പോള്‍ ഇന്ത്യയില്‍ പുതിയൊരു സംവിധാനം കൂടി ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ്.

ഹെല്‍ത്ത് ഇന്‍ഷുറന്‍സും മൈക്രോ പെന്‍ഷന്‍ പദ്ധതിയും നടപ്പിലാക്കാനാണ് ശ്രമം. എസ്. ബി. ഐ ജനറലുമായി ചേര്‍ന്നാണ് ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കാര്യങ്ങള്‍ ആലോചിക്കുന്നത്. എച്ച്.‌ ഡി .എഫ് .സി പെന്‍ഷനും സിങ്കപൂര്‍ ആസ്ഥാനമായ പിന്‍ ബോക്സ് സൊല്യൂഷന്‍സുമാണ് മൈക്രോ പെന്‍ഷന്‍ സ്കീമിന്റെ പിന്നില്‍.

ഈ വര്‍ഷം അവസാനത്തോടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനാവുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ സാമ്ബത്തിക സേവന രംഗത്ത് ചുവടുറപ്പിക്കാനുള്ള ശ്രമത്തിന്റെ തുടക്കമെന്ന നിലയിലാണ് കമ്ബനി ഇത്തരത്തിലുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.