മാനന്തവാടിയില്‍ ബന്ധുവിന്റെ വീട്ടിലെ താമരക്കുളത്തില്‍ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

മാനന്തവാടിയില്‍ ബന്ധുവിന്റെ വീട്ടിലെ താമരക്കുളത്തില്‍ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

വയനാട്: മാനന്തവാടിയില്‍ രണ്ടര വയസുകാരി താമരക്കുളത്തില്‍ വീണ് മരിച്ചു. ഹാഷിം ഷഹന ദമ്പതികളുടെ മകളായ ഷഹദ ഫാത്തിമയാണ് മരിച്ചത്. ബന്ധുവി്‌ന്റെ വീട്ടില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ കുടുംബത്തോടൊപ്പം എത്തിയപ്പോഴായിരുന്നു അപകടം. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന്, നടത്തിയ തിരച്ചിലില്‍ വീടിനോട് ചേര്‍ന്നുള്ള താമരകുളത്തില്‍ ഷഹദയെ അബോധാവസ്ഥയില്‍ കണ്ടെത്തി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. അതേസമയം, വയനാട്ടില്‍ സമാനമായ മറ്റൊരു അപകട മരണവും ഉണ്ടായി. തൊണ്ടര്‍നാട് കോറോമിലെ സ്വകാര്യ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ രണ്ടര വയസുകാരന്‍ മുങ്ങി മരിച്ചു. വടകര സ്വദേശി ശരണ്‍ ദാസിന്റെ മകന്‍ സിദ്ധവാണ് മരിച്ചത്. കുട്ടി അബദ്ധത്തില്‍ പൂളിലകപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന്, നടത്തിയ തിരച്ചിലിലാണ് സ്വിമ്മിംഗ് പൂളില്‍ അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.