ചാലക്കുടിയിൽ വൻ ചാരായ വേട്ട
ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് ചാലക്കുടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ശ്രീ.കെ.അശ്വിൻ കുമാറിനു ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ, ചാലക്കുടി എക്സൈസ് റേഞ്ചു് പരിധിയിൽപ്പെട്ട രണ്ടു കൈ - വാരംക്കുഴി വനത്തിനകത്ത് ഓണത്തിന് വിൽപ്പന നടത്താൻ വാറ്റി 20 കന്നാസുകളിൽ സൂക്ഷിച്ചിരുന്ന 200 ലിറ്റർ ചാരായം ചാലക്കുടി എക്സൈസ് റേഞ്ചു് ഓഫിസിലെ പ്രീവെൻ്റീവ് ഓഫീസർ കെ.എസ്സ് സതീഷ് കുമാറും, പാർട്ടിയും കണ്ടെത്തി കേസ്സെടുത്തു.റെയ്ഡിൽ ഗ്രേഡ് പ്രീ വെൻ്റീവ് ഓഫീസർമാരായ കെ.വി. എൽദോ, പി.പി.ഷാജു, സിവിൽ എക്സൈസ് കെ.ടി.പോളി, സി.വി.രാജേന്ദ്രൻ, അനീസ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.



Author Coverstory


Comments (0)