നാടാര്‍ സമുദായത്തെ പൂര്‍ണമായി ഒബിസി വിഭാഗത്തിലാക്കി
തിരുവനന്തപുരം: നാടാര്‍ സമുദായത്തെ പൂര്‍ണമായും ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം. നേരത്തെ ഹിന്ദു നാടാര്‍ , എസ്‌ഐയുസി വിഭാഗങ്ങള്‍ക്ക് മാത്രമാണ് സംവരണമുണ്ടായിരുന്നത്. വിവിധ ക്രൈസ്തവ സഭകളിലും മത വിഭാഗങ്ങളിലും ഉള്‍പ്പെടുന്ന നാടാര്‍ വിഭാഗങ്ങള്‍ക്ക് ഇനി സംവരണം ലഭിക്കും. എല്ലാ നാടാര്‍ വിഭാഗങ്ങള്‍ക്കും സംവരണത്തിന്റെ ആനുകൂല്യം നല്‍കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.
സംവരണം ലഭ്യമല്ലാത്ത നാടാര്‍ വിഭാഗക്കാരെ സംസ്ഥാന ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കാനാണ് തീരുമാനം. നിലവില്‍ ഹിന്ദു നാടാര്‍, എസ്‌ഐയുസി നാടാര്‍ വിഭാഗക്കാര്‍ക്കാണ് സംവരണമുള്ളത്. ഒബിസി വിഭാഗത്തിന് നിലവില്‍ മൂന്നുശതമാനം സംവരണമാണുള്ളത്. സംവരണമില്ലാത്ത നാടാര്‍ വിഭാഗവും അവരുള്‍പ്പെടുന്ന വിവിധ മതനേതൃത്വവും ദീര്‍ഘകാലമായി ഈയാവശ്യം ഉന്നയിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവമേഖലയില്‍ സ്വാധീനമുറപ്പിക്കാന്‍ ഈ നടപടികള്‍ വഴി കഴിയുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
Comments (0)