എങ്ങുമെത്താതെ ആലുവ മാര്‍ക്കറ്റ് : ശവമഞ്ചം തീര്‍ത്തു ബിജെപി

എങ്ങുമെത്താതെ ആലുവ മാര്‍ക്കറ്റ് : ശവമഞ്ചം തീര്‍ത്തു ബിജെപി
എങ്ങുമെത്താതെ ആലുവ മാര്‍ക്കറ്റ് : ശവമഞ്ചം തീര്‍ത്തു ബിജെപി

ആലുവ : എട്ടു വര്‍ഷമായി മാര്‍ക്കറ്റ് നിര്‍മ്മിക്കുന്നതില്‍ നിസ്സംഗത പുലര്‍ത്തുന്ന നഗരസഭക്കെതിരെ പ്രതിഷേധവുമായി ബിജെപി. ഒരു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച ആലുവ മാര്‍ക്കറ്റിനു തറക്കല്ലിട്ടു ഇന്നേക്ക് എട്ടു വര്‍ഷം. 2014 ഓഗസ്റ്റ് 29 നു അന്നത്തെ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയാണ് മാര്‍ക്ക  റ്റിനു തറക്കല്ലിട്ടത്. ഇപ്പോഴത്തെ ഭരണസമിതി അധികാരമേറ്റ സമയത്തു മൂന്നുമാ സം കൊണ്ട് പ്ലാനും ഒരു കൊല്ലം കൊണ്ട് പണിയും പൂര്‍ത്തിയാക്കുമെന്ന് വാഗ്ദാ നം ചെയ്തിരുന്നു. എന്നാല്‍ നാളിതുവരെ പ്രഖ്യാപനങ്ങളല്ലാതെ നിര്‍മാണം തുട ങ്ങുവാന്‍ പോലും സാധിച്ചിട്ടില്ല. മാര്‍ക്കറ്റ് നിര്‍മാണത്തിനായി വ്യാപാരികളില്‍ നിന്ന് സമാഹരിച്ച ലക്ഷങ്ങള്‍ എന്ത് ചെയ്തു എന്നതിനും ഉത്തരമില്ല. നഗരസഭാ ശതാബ്ദി എന്ന പേരില്‍ നടത്തുന്ന ധൂര്‍ത്തല്ലാതെ നഗരസഭയുടെ പ്രധാന വരുമാന ശ്രോതസ്സായ മാര്‍ക്കറ്റ് നിര്‍മാണം നടത്താത്തി നെതിരെ ബിജെപി ആലുവ മുനിസി പ്പല്‍ കമ്മിറ്റി പ്രതീകാത്മകമായി മാര്‍ക്കറ്റിന്റെ ശവമഞ്ചം തീര്‍ത്തു പ്രതിഷേധിച്ചു. ബിജെപി മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ട് ശ്രീ പദ്മകുമാര്‍ ആര്‍ അധ്യക്ഷത വഹി ച്ച പ്രതിഷേധ പരിപാടിയില്‍ ബിജെപി മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി ശ്രീ പ്ര ദീപ് പെരുമ്പടന്ന ഉല്‍ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി  അംഗം കെ ആര്‍ രാജശേഖ രന്‍, മണ്ഡലം വൈസ് പ്രസിഡണ്ട് എ സി സന്തോഷ് കുമാര്‍, കൗണ്‍സിലര്‍മാരായ ശ്രീകാന്ത് എന്‍, ശ്രീലത രാധാകൃഷ്ണന്‍, ഇന്ദിരാദേവി, മുനിസിപ്പല്‍ ജനറല്‍ സെക്ര ട്ടറി നാരായണന്‍ പോറ്റി, വൈസ് പ്രസിഡണ്ട്  ഉമാദേവി, സെക്രട്ടറി രാധാകൃഷ്ണ ന്‍ കര്‍ഷക മോര്‍ച്ച ജനറല്‍ സെക്രട്ടറി ആര്‍ സതീഷ്‌കുമാര്‍  എന്നിവര്‍ സംസാരിച്ചു.