ആംആദ്മിയുടെ തേരോട്ടം ഇനി കര്‍ണ്ണാടകയിലേക്ക് കോണ്‍ഗ്രസിന് ക്ഷീണമാകുമോ?
ബെംഗളൂരു: ദില്ലി മോഡല്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാന്‍ ആംആദ്മി പാര്‍ട്ടി. ദക്ഷിണേന്ത്യയിലേക്കും പാര്‍ട്ടി നോട്ടമിട്ടിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ കോട്ട കൂടിയായ കര്‍ണാടകത്തിലാണ് എഎപിയുടെ അടുത്ത ചുവടുവെപ്പ്. ഇവിടെ ബിജെപിക്ക് കൂടി വെല്ലുവിളിയാവാനാണ് നീക്കം. ദില്ലിയിലും പഞ്ചാബിലും അതിശക്തമാണ് എഎപി. ഗുജറാത്തിലും ഗോവയിലും ഉത്തരാഖണ്ഡിലുമെല്ലാം എഎപി സാന്നിധ്യമറിയിച്ച് കഴിഞ്ഞു. പഞ്ചാബ് പിടിച്ചതോടെ എഎപിയില്‍ ജനങ്ങള്‍ക്ക് വിശ്വാസം വന്ന് തുടങ്ങിയിട്ടുണ്ട്. ഗുജറാത്തിലൊക്കെ സീറ്റ് വര്‍ധിപ്പിച്ചത് അതുകൊണ്ടാണ്. ഇതേ തുടര്‍ന്ന് പാന്‍ ഇന്ത്യന്‍ തലത്തില്‍ പാര്‍ട്ടിയുടെ സാന്നിധ്യം വളര്‍ത്താന്‍ അരവിന്ദ് കെജ്രിവാള്‍ തീരുമാനിച്ചത്.



Editor CoverStory


Comments (0)