ശബരിമല മണ്ഡലപൂജ: തങ്ക അങ്കി ഘോഷയാത്ര നാളെ ആന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും.
പത്തനംതിട്ട: ശബരിമലയില്‍ മണ്ഡലപൂജയ്ക്കുള്ള തങ്ക അങ്കി വഹിച്ചുള്ള രഥ ഘോഷയാത്ര നാളെ ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. രാവിലെ 5 മുതല്‍ 6.30 വരെ ക്ഷേത്രത്തില്‍ തങ്ക അങ്കി ദര്‍ശനത്തിന് വയ്ക്കും. രാവിലെ ഏഴിന് കിഴക്കേനടയില്‍ നിന്ന് ഘോഷയാത്ര ആരംഭിക്കും. നാല് ദിവസങ്ങളിലായി നടക്കുന്ന ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാകും ഇത്തവണത്തെ ഘോഷയാത്ര. നേരത്തെ നിശ്ചയിച്ച സ്വീകരണ സ്ഥലങ്ങളില്‍ മാത്രമേ രഥം നിര്‍ത്തുകയുള്ളൂ. ആറന്മുള ക്ഷേത്രത്തില്‍ നാളെ രാവിലെ 6.30ന് ശേഷം ഭക്തര്‍ക്ക് ദര്‍ശനമുണ്ടാകില്ല.
പത്തനംതിട്ട ജില്ലയിലെ വിവിധ ജില്ലകളില്‍ സ്വീകരണം നല്‍കും.25ന് ളാഹ, പ്ലാപ്പള്ളി, നിലയ്ക്കല്‍, ചാലയ്ക്കയം വഴി ഉച്ചയ്ക്ക് ഒന്നിന് പമ്ബയിലെത്തും. മൂന്നിന് പമ്ബ ഗണപതി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട് ശരംകുത്തിയിലെത്തുമ്ബോള്‍ ആചാരപരമായ സ്വീകരണം നല്‍കി അങ്കി സന്നിധാനത്തെത്തിക്കും. വൈകിട്ട് അയ്യപ്പന് തങ്ക അങ്കി ചാര്‍ത്തി ദീപാരാധന നടക്കും.26ന് ഉച്ചയ്ക്ക് അങ്കിചാര്‍ത്തിയാണ് മണ്ഡലപൂജ. തിരുവിതാംകൂര്‍ ബാലരാമവര്‍മ്മ ശബരിമലയില്‍ സമര്‍പ്പിച്ചതാണ് തങ്ക അങ്കി. ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തിലെ സ്‌ട്രോംഗ് റൂമിലാണ് സൂക്ഷിക്കുന്നത്.
Comments (0)