ചൊവ്വര ജനരഞ്ജിനി വായനശാലയുടെ ആഭ്യമുഖ്യത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ദിനം ആചരിച്ചു
ശീമൂലനഗരം : ചൊവ്വര ജനരഞ്ജിനി വായനശാലയുടെ ആഭ്യമുഖ്യത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ദിനം ആചരിച്ചു. വായനശാല ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ വായനശാല പ്രസിഡന്റ് ധനീഷ് ചാക്കപ്പന്‍ അദ്ധ്യക്ഷത വഹിച്ച യോഗം പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവും, എഴുത്തുകാരിയുമായ രവിത ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സംഘം സംസ്ഥാന കമ്മിറ്റി അംഗം പി.തമ്പാന്‍, മേഖല സമിതി കണ്‍വീനര്‍ കബീര്‍ മേത്തര്‍, ഗ്രാമ പഞ്ചായത്ത് അംഗം മീന വേലായുധന്‍, ബി.സുനില്‍കുമാര്‍, ടി.സുധീന്ദ്രന്‍, ലൈബ്രറേറിയാന്‍ പി.കെ.ശശി, പി.ടി പോളി, എന്നിവര്‍ സംസാരിച്ചു.വായനശാല സെക്രട്ടറി കെ.ജെ.ജോയി സ്വാഗതവും, ജോ: സെക്രട്ടറി ഇ. കെ. ശശാങ്കന്‍ നന്ദിയും രേഖപ്പെടുത്തി.



Editor CoverStory


Comments (0)