കെ. സുരേന്ദ്രെൻറ കേരളയാത്രക്കുമുമ്പായി സംസ്ഥാന ബി.ജെ.പിയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ആവശ്യവുമായി ഇടഞ്ഞുനിൽക്കുന്നവർ

കെ. സുരേന്ദ്രെൻറ കേരളയാത്രക്കുമുമ്പായി സംസ്ഥാന ബി.ജെ.പിയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ആവശ്യവുമായി ഇടഞ്ഞുനിൽക്കുന്നവർ

തിരുവനന്തപുരം: കെ. സുരേന്ദ്രന്‍റെ  കേരളയാത്രക്കുമുമ്പായി സംസ്ഥാന ബി.ജെ.പിയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ആവശ്യവുമായി ഇടഞ്ഞുനിൽക്കുന്നവർ. സമാന്തര യോഗങ്ങൾ വിളിച്ച് വിമതപ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള നീക്കവും അവർ തുടങ്ങി.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ട്ട​ങ്ങ​ൾ പ്ര​തീ​ക്ഷി​ച്ച്​ അ​ടു​ത്ത​മാ​സം മു​ത​ൽ കേ​ര​ള​യാ​ത്ര ന​ട​ത്താ​ൻ സം​സ്​​ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ തീ​രു​മാ​നി​ച്ച​തി​നി​ടെ​യാ​ണ്​ ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന സം​സ്​​ഥാ​ന വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ശോ​ഭാ​സു​രേ​ന്ദ്ര​നെ പി​ന്തു​ണ​ക്കു​ന്ന​വ​രു​ടെ നീ​ക്കം. മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കു​ൾ​പ്പെ​ടെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​ പ്രാ​തി​നി​ധ്യ​മു​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

സംസ്ഥാനത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ദേശീയ നേതൃത്വം നിർദേശം നൽകിയിട്ടും സംസ്ഥാന നേതൃത്വം അനങ്ങുന്നില്ലെന്നാണ് ശോഭയെ പിന്തുണക്കുന്നവരുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ശോഭാസുരേന്ദ്രൻ ദിവസങ്ങൾക്കകം ദേശീയ നേതാക്കളെ കാണും. പല മുതിർന്ന നേതാക്കളുടെയും പിന്തുണ ആർജിക്കുന്നതിനുള്ള നടപടികളും അണിയറയിൽ പുരോഗമിക്കുകയാണ്. ശോഭാസുരേന്ദ്രൻ വിഭാഗത്തിന് കെ. സുരേന്ദ്രനോട് വിയോജിപ്പുള്ള മറ്റൊരു വിഭാഗവും പിന്തുണ നൽകുന്നുണ്ട്.