ശ്രാവണ പൂര്‍ണിമ സംസ്‌കൃത ദിനം-ആഘോഷ നിറവില്‍, എന്‍.എസ്.എസ് ഹൈസ്‌കൂള്‍ മാണിക്യമംഗലം

ശ്രാവണ പൂര്‍ണിമ സംസ്‌കൃത ദിനം-ആഘോഷ നിറവില്‍, എന്‍.എസ്.എസ് ഹൈസ്‌കൂള്‍ മാണിക്യമംഗലം

മാണിക്യമംഗലം : എന്‍എസ്എസ് ഹൈസ്‌കൂളില്‍ ശ്രാവണ പൂര്‍ണിമ സംസ്‌കൃത ദിനം വിവിധ പരിപാടികളോടെ കൊണ്ടാടി. കാലടി സംസകൃത സര്‍വകലാശാല ന്യായ വിഭാഗം പ്രൊഫസര്‍ ഡോ. പി. കെ ഭവാനി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രധാന അധ്യാപിക ഉമാദേവി അധ്യക്ഷത വഹിച്ചു. സംസ്‌കൃത അധ്യാപിക മായ  സ്വാഗതം പറഞ്ഞു. സ്‌കൂളിലെ എല്ലാ അധ്യാപകരെയും കുട്ടികള്‍ പൊന്നാടയണിയിച്ച് ഗുരുവന്ദനം നടത്തി. സ്വതന്ത്രദിനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികളായ ശ്രീഹരി മാധവ്, മയൂഖ ദാസ് എന്നിവര്‍ തയ്യറാക്കിയ ചരിത്ര സംഭവ ആല്‍ബം ചടങ്ങില്‍ ഹെഡ്മിസ്ട്രസ്സ് പ്രകാശനം ചെയ്തു. വിദ്യാര്‍ത്ഥി പ്രതിനിധി കുമാരി ദേവനന്ദ നന്ദി പറഞ്ഞു. തുടര്‍ന്ന്, സംസ്‌കൃത ദിനത്തില്‍ കുട്ടികള്‍ക്കായി ഒരുക്കിയ നിത്യോപയോഗ വസ്തുക്കളുടെ സംസ്‌കൃത അര്‍ത്ഥത്തോട് കൂടിയ എക്‌സിബിഷന്‍ കുട്ടികള്‍ക്ക് കൗതുകമായി.