പൂക്കച്ചവടക്കാരെ ഭീഷണിപ്പെടുത്തി, ലക്ഷങ്ങൾ പിരിച്ച് രാഷ്ട്രീയ പാർട്ടിക്കാർ

പൂക്കച്ചവടക്കാരെ ഭീഷണിപ്പെടുത്തി, ലക്ഷങ്ങൾ പിരിച്ച് രാഷ്ട്രീയ പാർട്ടിക്കാർ
പൂക്കച്ചവടക്കാരെ ഭീഷണിപ്പെടുത്തി, ലക്ഷങ്ങൾ പിരിച്ച് രാഷ്ട്രീയ പാർട്ടിക്കാർ
കൊച്ചി: ഓണക്കാലത്ത് ചാകര തേടി തമിഴ്നാട്ടിൽ നിന്ന് പൂക്കൾ വിറ്റ് അത്താഴപട്ടിണി മാറ്റാൻ വരുന്ന തമിഴ് കച്ചവടക്കാരെ ഭീഷണിപ്പെടുത്തി ഒരു കടയിൽ നിന്ന് ആയിരം മുതൽ അയ്യായിരം വരെ പിടിച്ചു വാങ്ങി രാഷ്ട്രീയ തൊഴിലാളികളായ അധമൻമാർ മറ്റുള്ളവരുടെ വിയർപ്പിനെയും അമേധ്യത്തേയും സംഭാവന എന്ന പേരിൽ പിടിച്ചുപറി നടത്തി ജീവിക്കുന്ന ഈ അധമൻമാർ കേരളത്തിനപമാനമാണ്, എറണാകുളം നോർത്തിൽ പൂക്കച്ചവടം നടത്തുന്ന പാവപ്പെട്ട തമിഴരെയാണ് കദർ ഇട്ട് കക്ഷത്തിൽ ഡയറിയുമായ് പട്ടാപ്പകൽ ഇങ്ങനെ കൊള്ളയടിക്കുന്നത്, എന്തിൻ്റെ പേരിലാണ് പിരിവ് എന്ന ചോദിച്ചവരോട് നിങ്ങൾക്ക് ഇവിടെ കച്ചവടം നടത്തണമെങ്കിൽ ഒരു കടക്കാർ അയ്യായിരം രൂപ നൽകണമെന്നും അല്ലെങ്കിൽ പോലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നും പറഞ്ഞാണ് പിടിച്ചുപറി നടത്തുന്നത് '