കൊല്ലം - കുണ്ടറ പിടിക്കാൻ അഡ്വക്കേറ്റ് കെ വി സാബു

കൊല്ലം -  കുണ്ടറ പിടിക്കാൻ അഡ്വക്കേറ്റ് കെ വി സാബു

സംസ്ഥാന ബിജെപിയിൽ പാർട്ടിയിലും ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലും ഏറെ ജനസമ്മതനായ അഡ്വക്കേറ്റ് കെ വി സാബുവിനെ കൊല്ലം കുണ്ടറ മണ്ഡലത്തിലേക്ക് പരിഗണിക്കാൻ സാധ്യതയേറി. കെ വി ആനന്ദ ബോസ് മത്സരിച്ചില്ലെങ്കിൽ കുണ്ടറ സീറ്റും,അതല്ല എങ്കിൽ തൃശ്ശൂർ ജില്ലയിലെ കുന്നംകുളവുമാണ് സാബുവിനെ പരിഗണിക്കാൻ സാധ്യത. 39 വർഷമായി ബിജെപിയുടെ സന്തതസഹചാരിയായ സാബുവിന് പാർട്ടിയിലും ക്രിസ്ത്യൻ സഭകളിലും വലിയൊരു സ്വാധീനമുണ്ട്. മതമേലധ്യക്ഷന്മാരേ  കേന്ദ്ര ഭരണ നേതൃത്വവുമായി ബന്ധപ്പെടുത്തുകയും ഓർത്തഡോക്സ് വിഭാഗങ്ങളുടെ എല്ലാ വിഷയങ്ങളിലും ഇടപെടുകയും കേന്ദ്ര സർക്കാരുമായും നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കുന്നത്  സാബുവിന്റെ വിജയത്തിന് അനുകൂല ഘടകമായി എൻ ഡി എ കരുതുന്നു. അഭിഭാഷക രംഗത്തും ജനകീയ വിഷയങ്ങളിലും കൃത്യമായ ഇടപെടൽ നടത്തുന്ന സാബുവിനെ പോലുള്ള വ്യക്തികൾ ഭരണരംഗത്ത് വരണം എന്ന് തന്നെയാണ് പൊതുസമൂഹം ആഗ്രഹിക്കുന്നതും.