മരച്ചീനിയും വിശാഖം തിരുനാൾ മഹാരാജാവും
സാധാരണക്കാരുടെ ഭക്ഷണമായി മരച്ചീനി തെക്കൻ കേരളത്തിൽ പ്രചരിച്ചു തുടങ്ങിയത് വിശാഖം തിരുനാളിന്റെ കാലത്താണ്.ആമസോൺ വനങ്ങളിൽ സുലഭമായി ലഭിച്ചിരുന്ന മരച്ചീനി തിരുവനന്തപുരത്തേയ്ക്കു ആദ്യം കൊണ്ടു വന്നത് ലണ്ടനിലെ "ക്യുൻസ് ബൊട്ടാണിക്കൽ ഗർഡൻസിൽ" നിന്നാണ്.അലൻ ബ്രൗൺ എന്നാ ക്യുറേറ്റർ ആണ് ഒരു അലങ്കാര ചെടി എന്ന നിലയിൽ മരച്ചീനി തിരുവനന്തപുരത്തെ മ്യൂസിയത്തിൽ നട്ടത്.അന്നജം ധാരാളം ഉള്ള മരച്ചീനികിഴങ്ങുകളെ ഭക്ഷണയോഗ്യം അക്കാമെന്നു വാദിച്ചു കൊണ്ട് തിയോസഫിക്കൽ സൊസൈറ്റിയുടെ ജേണലിൽ വന്ന ലേഖനം യുവ രാജാവായിരുന്ന വിശാഖം തിരുനാൾ തിരുമനസിനെ ആകർഷിച്ചു.1880 -ൽ അദ്ദേഹം രാജാവായതോടെ മരച്ചീനി കൃഷി ചെയ്യാൻ താൽപ്പര്യം ഉള്ളവർക്ക് സർക്കാർ ഭൂമി പതിച്ചു നൽകാൻ തുടങ്ങി.1880 മുതൽ മരചീനിയുടെ പ്രത്യേകതകൾ അറിയിക്കുന്ന പ്രദർശനങ്ങളും ക്ഷേത്രപരിസരത്ത് അരങ്ങേറിയിരുന്നു.
Comments (0)