കാസ്ട്രോ ബ്രദേഴ്സിൻ്റെ വിളവെടുപ്പിൽ, സമൃദ്ധിയോടെ പച്ചക്കറികൾ
എറണാകുളം നഗരത്തിലെ എളമക്കരയിൽ ചോമാലിപ്പാടം റോഡിനോടു് ചേർന്ന് നഗരത്തിലെ പ്രമുഖ ഉദ്യോഗസ്ഥരും സേവന മേഖലകളിലും ബിസിനസുകളിലും പ്രവൃത്തി ചെയ്യുന്ന കുറച്ച് പേരുടെ സൗഹൃദസദസായ കാസ്ട്രോ ബ്രദേഴ്സിൻ്റെ പച്ചക്കറി കൃഷിയും വിപണനവും നഗരത്തിലും പുറത്തും ശ്രദ്ധേയമാകുന്നു., ആർക്കും ഒന്നിനും സമയമില്ല എന്ന് പറഞ്ഞ് മൊബെലിലും മറ്റു കാര്യങ്ങളിലും വ്യാപൃതരായിരിക്കുന്നവരുടെ ലോകത്താണ് അഭിഭാഷകരും, ഡോക്ടർമാരും, ബിസിനസ്കൺസൾട്ടൻറുമാരും,ബിസിനസുകാരും സാധാരണക്കാരും ചേർന്നുള്ള കാസ്ട്രോ ബ്രദേഴ്സ് തങ്ങളുടെ പ്രൊഫഷനുകളൊടൊപ്പം ഈ വേറിട്ട വിപ്ലവം നടക്കുന്നത് ഇവിടെ കൃഷിയും രാഷ്ട്രീയവും സാമൂഹ്യവുമായ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്നു. നാട്ടിലെ യുവത്വങ്ങളെ ബാധിച്ചിരിക്കുന്ന മദ്യം -മയക്കുമരുന്ന്, വർഗ്ഗീയ ചേരിതിരിവ് എന്ന് തുടങ്ങി ഒരു നല്ല നാളെയെ സ്വപ്നം കാണുന്ന തലമുറയെ എങ്ങനെ സജ്ജരാക്കാം എന്നുവരെ ചർച്ച ചെയ്യുന്നു.കോവിഡ് മഹാമാരി, പ്രളയം, എന്തുമാവട്ടെ കാസ്ട്രോബദേഴ്സ്, ഒരു സഹായത്തിനുണ്ടാവും, അവർക്കത് സാധിക്കും കാരണം എല്ലാ മേഖലകളിൽ നിന്നുമുള്ള തികച്ചും വിദ്യാസമ്പന്നരായ പ്രൊഫഷനലുകളാണ്, കാസ്ട്രോ ബ്രദേഴ്സ് എന്ന കൂട്ടായ്മ,, ഇവരുടെ പച്ചക്കറി കൃഷിയുടെ മുന്നാംഘട്ട വിളവെടുപ്പിലെ സമൃദ്ധിയോടെ ലഭിച്ച "പടവലങ്ങ "ശേഖരം കർഷക സംഘം കൺവീനർAD ജോസഫ് പച്ചക്കറി CPM എളമക്കര ബ്രാഞ്ച് സിക്രട്ടറി അനീഷ് കുമാറിന് നൽകി ഉത്ഘാടനം ചെയ്തു ചടങ്ങിൽ കാസ്ട്രോബദേഴ്സിലെ അംഗങ്ങളായ ഹൈക്കോടതി സ്പെഷൽ ഗവൺമെൻ്റ് പ്ലീഡർ ശ്രീ SUനാസർ,, പ്രമുഖ റേഡിയോളജിസ്റ്റ് ഡോക്ടർ അനൂപ് ഹസ്സൻ,, ജോസഫ് തൊടുപുഴ, ജോർജ് കൂളിയത്ത്, സാബു കൈതാരം, മധു വെള്ളക്കപറമ്പൻ, വെഹിക്കിൾ കൺസൽട്ടൻ്റ് M A മുസ്തഫ, തുടങ്ങി നിരവധി പേർ പങ്കെടുത്തു,
Comments (0)