അഡ്വക്കേറ്റ് അജന്ത കുമാറിനെ എസ്എൻഡിപിയിൽ നിന്നു പുറത്താക്കി
കൊച്ചി: കുന്നത്തുനാട് എസ്എൻഡിപി യൂണിയൻ മുൻ സെകട്ടറി അഡ്വ. ആർ. അജന്തകുമാറിനെ എസ്എൻഡിപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് എട്ടു വർഷത്തേക്ക് പുറത്താക്കി. എസ്എൻഡിപി യോഗത്തിന്റെതാണ് തീരുമാനം. സാമ്പത്തിക ക്രമക്കേടുകളാണ് പുറത്താക്കലിന് കാരണമെന്ന് പറയുന്നു. കൂടാതെ വാട്സ്ആപ്പ് കൂട്ടായ്മയിലുടെ എസ്എൻഡിപി യോഗത്തിനെതിരെയും യൂണിയൻ നേത്യത്വത്തിനെതിരെയും വ്യാജപ്രചരണം നടത്തിയതായും പറയുന്നു. കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ കർണ്ണനെ ആക്രമിച്ച കേസിലും അജന്തകുമാർ പ്രതിയാണ്.അജന്തകുമാർ സെക്രട്ടറി ആയിരുന്നകാ ലയളവിൽ നടത്തിയ സാമ്പത്തിക ക്രമക്കേടുകൾ ഓഡിറ്റിൽ കണ്ടെത്തിയതിനെ തുടർന്ന് പണം തിരികെം ഈടാക്കാൻ യൂണിയൻ പെരുമ്പാവൂർ മുനിസിഫ് കോടതിയിൽ യുണിയൻ കേസ് നൽകിയിട്ടുണ്ട്.
Comments (0)