പൊളിച്ച കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യാത്തതിൽ പ്രതിഷേധം

ഫോർട്ട് കൊച്ചി: പൊതു ജനങ്ങളുടെ എതിർപ്പ് മറികടന്ന് അധികൃതർ പൊളിച്ച പൈതൃക കെട്ടിടത്തിന് അവശിഷ്ടങ്ങൾ നീക്കം ചെയ്യാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിൽ.കഴിഞ്ഞ ഞായറാഴ്ചയാണ് ഫോർട്ട് കൊച്ചിയിൽ രണ്ടാം ലോകയുദ്ധത്തിന് സ്മരണപേറി നിന്നിരുന്ന കരിപ്പൂർ  വാട്ടർ മെട്രോ ജെട്ടി നിർമ്മിക്കുന്നതിന്റെ ഭാഗമായി പൊളിച്ചു മാറ്റിയത്.രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടീഷ് സഖ്യകക്ഷികളുടെ യുദ്ധക്കപ്പലുകളിൽ ഇന്ധനം നിറയ്ക്കാൻ കൽക്കരി ശേഖരിച്ചു വെക്കുവാൻ നിർമ്മിച്ച കരിപ്പൂരയായിരുന്നു പൊളിച്ച കെട്ടിടം.ചരിത്രത്തിന്റെ ഭാഗമായ കെട്ടിടം പൈതൃകമായി സംരക്ഷിക്കണം എന്നായിരുന്നു നാട്ടുകാർ ആവശ്യപ്പെടുന്നത്.എന്നാൽ കഴിഞ്ഞ ഞായറാഴ്ച വൻ പൊലീസ് സന്നാഹങ്ങളോടെ എത്തിയാണ് ഉദ്യോഗസ്ഥൻ ജെ.സി.ബി ഉപയോഗിച്ച് കെട്ടിടം തകർത്തിട്ടത്.  കടപ്പുറത്തിന് പ്രവേശന കവാടത്തോട് ചേർന്നാണ് പൊളിച്ച കെട്ടിടത്തിന്റെ  അവശിഷ്ടങ്ങൾ കിടക്കുന്നത്.സഞ്ചാരികൾ അകത്ത് ഇട്ടിരിക്കുന്ന കെട്ടിടാവശിഷ്ടങ്ങൾക്ക് അരികിലൂടെയാണ് കടപ്പുറത്തേക്കും ചീനവലകൾക്ക്  സമീപത്തേക്കും പോകുന്നത്.