മലബാര്‍ സിമന്റ്സ് അഴിമതി: മുന്‍ എം.ഡിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി
പാലക്കാട്: മലബാര്‍ സിമന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ എം.ഡി എം. സുന്ദരമൂര്‍ത്തിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ വ്യവസായ വകുപ്പ് അനുമതി നല്കി. കമ്ബനിയുടെ അനുമതി ഇല്ലാതെ 50 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടി പിന്‍വലിച്ചതുമായി ബന്ധപ്പെട്ട്, പാലക്കാട് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് ഇദ്ദേഹം.
സുന്ദരമൂര്‍ത്തിക്ക് പുറമേ മലബാര്‍ സിമന്റ്സ് ലീഗല്‍ ഒാഫിസറായിരുന്ന പ്രകാശ് ജോസഫ്, എ.ആര്.കെ വുഡ് ആന്‍ഡ് മെറ്റല്‍സ് മുന്‍ എം.ഡിയും വ്യവസായിയുമായ വി.എം. രാധാകൃഷ്ണന്, ഇതേ സ്ഥാപനത്തിെന്റ മുന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ എസ്. വടിവേല്‍ എന്നിവര്‍ ഉള്‍പ്പെട്ട കേസാണിത്.
മലബാര്‍ സിമന്റ്സിന് നഷ്ടമുണ്ടാക്കിയ ഇടപാടില്‍, ഇറക്കുമതി കരാറുണ്ടാക്കിയിരുന്ന സ്വകാര്യ കമ്ബനി ബാങ്കില്‍ അടച്ചിരുന്ന ഗ്യാരണ്ടിത്തുകയായ 50 ലക്ഷം രൂപ പിന്‍വലിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്.
സ്വകാര്യ കമ്ബനി ഗ്യാരണ്ടിത്തുക പിന്‍വലിക്കുന്നത് തടയാന്‍ കമ്ബനി ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചില്ലെന്നും ഇതുവഴി മലബാര്‍ സിമന്റ്സിന് വന്‍ സാമ്ബത്തിക നഷ്ടം ഉണ്ടായതായും വിജിലന്‍സ് കെണ്ടത്തിയിരുന്നു. മലബാര്‍ സിമന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ രജിസ്റ്റര്‍ ചെയ്ത ആറുകേസുകളില്‍ ഒന്നാണിത്.
ഹൈകോടതി ഉത്തരവ് പ്രകാരമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ കുറ്റപത്രം നല്‍കിയത് ബാങ്ക് ഗ്യാരണ്ടി പിന്‍വലിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മാത്രമാണ്. 2020 നവംബര്‍ 19നാണ് പ്രോസിക്യൂഷന് അനുമതി ചോദിച്ച് എറണാകുളം മേഖല വിജിലന്‍സ് എസ്.പി സര്‍ക്കാറിന് കത്ത് നല്‍കിയത്.
ജനുവരി 20നാണ് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുന്ദരമൂര്‍ത്തിയെ പ്രതിചേര്‍ക്കാന്‍ അനുമതി നല്കി ഉത്തരവ് ഇറക്കിയത്. മറ്റൊരു അഴിമതി കേസില്‍ മുന്‍ എം.ഡി കെ. പത്മകുമാറിനെ നേരത്തേ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു.
Comments (0)