വായകൊണ്ട് വരതീര്‍ത്ത അശ്വന്തിന് ഇന്ത്യ ബുക്സ് ഓഫ് റെക്കോഡ്
പയ്യോളി: ചിത്രകലയിലൂടെ ലഭിച്ച സര്‍ഗവാസനകളെ അസാമാന്യപാടവത്തോടെ വേറിട്ടതും കൗതുകതരവുമാക്കി മാറ്റി പ്രശംസയുടെ പടവുകള്‍ താണ്ടുകയാണ് മൂടാടി വന്മുഖം അരയങ്കണ്ടി വീട്ടില്‍ അശ്വന്ത് എന്ന ബിരുദ വിദ്യാര്‍ഥി. 'സ്റ്റെന്‍സില്‍ ഡ്രോയിങ്' എന്ന മാധ്യമത്തിലൂടെ ഇന്ത്യയടക്കം എഷ്യന്‍ രാജ്യങ്ങളായ അഫ്ഗാനിസ്താന്, പാകിസ്താന്, സൗത്ത്കൊറിയ, ഇറാഖ്, തുര്‍ക്കി, മ്യാന്മര്, നേപ്പാള്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ഉസ്ബകിസ്താന്‍, ചൈന എന്നിവയുടെ 12 ഭരണകര്‍ത്താക്കളുടെ പടങ്ങള്‍ ഒരുമണിക്കൂറില്‍ വായകൊണ്ട് വരച്ചാണ് അശ്വന്ത് ഇന്ത്യ ബുക്സ് ഓഫ് റെക്കോഡ്സില്‍ ഇടം നേടിയത്. ക്ലാസുകള്‍ നടക്കാതിരുന്ന ലോക്ഡൗണ്‍ കാലത്ത് നേരംപോക്കിന് തുടങ്ങിയ ചിത്രകലയുടെ വിവിധ ഘട്ടങ്ങള്‍ പിന്നിട്ടപ്പോള്‍ വ്യത്യസ്തതക്കായി കാലുകൊണ്ടും വായകൊണ്ടുമുള്ള ചിത്രങ്ങള്‍ വരച്ച് പരീക്ഷിക്കുകയായിരുന്നു അശ്വന്ത്.
ഇനി ഏഷ്യ ബുക്സ് ഓഫ് റെക്കോഡ്സ് നേടാനുള്ള പ്രയത്നത്തിലാണ് അശ്വന്ത്. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ എ.ഡബ്ല്യു.എച്ച് പോളിടെക്നിക് കോളജ് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് അശ്വന്ത്. പിതാവ്: ബാബു അരയംകണ്ടി. മാതാവ്: ലജിന. സഹോദരി: അലേക്യ.
Comments (0)