അടിത്തൂൺ പറ്റിയവരുടെ ഉത്രാടദിന, പട്ടിണിസമരത്തെ സർക്കാർ ഗൗനിക്കണം

അടിത്തൂൺ പറ്റിയവരുടെ ഉത്രാടദിന, പട്ടിണിസമരത്തെ സർക്കാർ ഗൗനിക്കണം
അടിത്തൂൺ പറ്റിയവരുടെ ഉത്രാടദിന, പട്ടിണിസമരത്തെ സർക്കാർ ഗൗനിക്കണം
അടിത്തൂൺ പറ്റിയവരുടെ ഉത്രാടദിന, പട്ടിണിസമരത്തെ സർക്കാർ ഗൗനിക്കണം
കൊച്ചി : 60 വയസ്സ് തികഞ്ഞ കേരളത്തിലെ എല്ലാവർക്കും തന്നെ സർക്കാർ 3200 രൂപ( രണ്ടുമാസത്തെ ക്ഷേമപെൻഷൻ) ഓണം ആഘോഷിക്കാൻ നൽകുന്നു. എന്നാൽ സർക്കാരിന് വേണ്ടി വർഷങ്ങളോളം ആത്മാർത്ഥമായി ജോലി ചെയ്ത ജീവനക്കാർക്ക് ഓണത്തിന് പ്രഖ്യാപിക്കുന്ന ₹1000 ഉത്സവബത്ത പോലും ആർക്കും ലഭിക്കുന്നില്ല. ഓണത്തിന് വരെ പട്ടിണി കിടക്കേണ്ട അവസ്ഥയാണ്. പെൻഷനും DCRG യും മറ്റൊരു അനുകൂല്യങ്ങളും ഇല്ലാതെ സർവീസിൽ നിന്ന് വിരമിച്ച പങ്കാളിത്ത പെൻഷൻകാരോടുള്ള കടുത്ത അവഗണനക്കെതിരെ 28/8/2023 തിങ്കളാഴ്ച ഉത്രാട ദിനത്തിൽ രാവിലെ 11 മുതൽ നാലു വരെ എറണാകുളം മേനക ജംഗ്ഷനിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിക്കുന്നു . പങ്കാളിത്ത പെൻഷൻ എന്ന ദുരന്തത്തിന്റെ കാണാ കാഴ്ചകൾ പൊതു സമൂഹത്തിനു മുന്നിലേക്ക് എത്തിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം . പരാജയപ്പെട്ട പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിച്ച് കേരള സിവിൽ സർവീസിനെയും സർക്കാർ ജീവനക്കാരെയും രക്ഷിക്കണം . മരുന്നു വാങ്ങാൻ പോലും പണമില്ലാതെ ആത്മഹത്യയുടെ വാക്കിലേക്ക് കടക്കുന്ന വിരമിച്ച ജീവനക്കാരെ കൂടി പരിഗണിച്ച് മുൻകാല പ്രാബല്യത്തോടെ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിച്ച് ജീവനക്കാർക്കും പെൻഷൻകാർക്കും നഷ്ടപ്പെട്ട അനുകൂല്യങ്ങൾ വിതരണം ചെയ്യണം എല്ലാവരെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലും ഉൾപ്പെടുത്തണം പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ശ്രീ C R നീലകണ്ഠൻ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. പ്രമുഖ സർവീസ് സംഘടന പെൻഷൻ സംഘടന നേതാക്കളെയും നിലപാട് വ്യക്തമാക്കാൻ ഉപവാസ സമരത്തിലേക്ക് ക്ഷണിക്കുന്നു .എല്ലാ ജീവനക്കാരുടെയും പെൻഷൻകാരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തവും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു