മുഖ്യവിവരാവകാശ കമ്മീഷണറായി ഡോ. വിശ്വാസ് മേത്ത ചുമതലയേറ്റു

മുഖ്യവിവരാവകാശ കമ്മീഷണറായി ഡോ. വിശ്വാസ് മേത്ത ചുമതലയേറ്റു

തിരുവനന്തപുരം: മുഖ്യവിവരാവകാശ കമ്മീഷണറായി ഡോ. വിശ്വാസ് മേത്ത ച​ുമതലയേറ്റു.രാവിലെ പത്തു മണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.ചടങ്ങില്‍ മന്ത്രി കെ.രാജു, ചീഫ് സെക്രട്ടറി ഡോ: വി.പി. ജോയ്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, വിവിധ സെക്രട്ടറിമാര്‍, വിവരാവകാശ കമ്മീഷണര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ചീഫ് സെക്രട്ടറിയായി പദവിയില്‍ നിന്ന്​ വിരമിച്ച ഉടനെയാണ്​ വിവരാവകാശ കമ്മീഷണറായി മേത്ത ചുമതലയേല്‍ക്കുന്നത്​. 1986 ബാച്ചിലെ ഉദ്യോഗസ്ഥനാണ്​ വിശ്വാസ് മേത്ത. ആഭ്യന്തര വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യം,വിദ്യാഭ്യാസം, റവന്യു, ജലവിഭവ വകുപ്പുകളുടെ മേധാവി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്​. രാജസ്ഥാന്‍ സ്വദേശിയാണ്.