കശ്മീരിലെ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് നിരോധനം ഫെബ്രുവരി 6 വരെ നീട്ടി
ശ്രീനഗർ: കശ്മീരിലെ ഹൈസ്പീഡ് ഇന്റർനെറ്റ് നിരോധനം ഫെബ്രുവരി 6 വരെ നീട്ടിയതായി ജമ്മു കശ്മീർ ഭരണകൂടം അറിയിച്ചു. നിരോധനം ഹൈസ്പീഡ്
മൊബൈൽ ഡാറ്റാ സർവീസിനും ബാധകമാണ്. ഗാൻഡർബാൽ, ഉദ്ദംപൂർ തുടങ്ങി രണ്ട് പ്രദേശങ്ങളെ നിരോധനത്തിൽ ഒഴിവാക്കിയിട്ടുണ്ട്.
ഗാൻഡർബാലിലും ഉദ്ദംപൂരിലും ഹൈസ്പീഡ് മൊബൈൽ ഡാറ്റാ സർവീസ് ലഭിക്കും. മറ്റ് ജില്ലകളിൽ 2ജി സംവിധാനം മാത്രമേ ലഭിക്കൂ എന്ന് ജനുവരി 22ാം തിയ്യതി ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.രാജ്യവിരുദ്ധമായ പ്രചാരണങ്ങൾ ഒഴിവാക്കാനാണ് നിരോധനം. ലാൻഡ് ലൈൻ വഴിയുളള ബ്രോഡ്ബാൻഡ് സർവീസിനെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ജമ്മു കശ്മീൽ നിരോധിത സംഘടനകൾ സംഘടിപ്പിക്കുന്ന ഇന്ത്യാവിരുദ്ധപ്രചാരണത്തെ തടഞ്ഞു നിർത്താൻ നിരോധനം ഉപയോഗപ്രദമാണെന്ന് പോലിസ് പറയുന്നു.ലോകത്ത് ഇന്റര്‍നെറ്റ് നിരോധനം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന പ്രദേശമാണ് കാശ്മീര്‍.
Comments (0)