കൊച്ചിയില്‍ എം.ഡി.എം.എയുടെ ചില്ലറ വില്‍പ്പന: മാരക ലഹരിമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍
കൊച്ചി: വില്പനക്കായി കൊണ്ടുവന്ന മാരക ലഹരിമരുന്നുമായി ഇടപ്പള്ളി ഭാഗത്തുനിന്ന് രണ്ടുയുവാക്കള്‍ പിടിയില്‍. മലപ്പുറം പൊന്നാനി വെളിയങ്കോട് പുതുവളപ്പില്‍ വീട്ടില്‍ പി.കെ. അജ്മല്‍ (21), പൊന്നാനി കറുത്ത കുഞ്ഞാലിെന്റ വീട്ടില്‍ അനസ് (25) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 10 ഗ്രാം മെത്തലിന്‍ ഡയോക്സി മെത്താഫിറ്റമിന്‍ (എം.ഡി.എം.എ) കണ്ടെടുത്തു.
പ്രതികള്‍ മാസങ്ങളായി ലോഡ്ജുകളില്‍ താമസിച്ച് വില്പന നടത്തുന്നതായി കമീഷണര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ബംഗളൂരു, ഗോവ, കോയമ്ബത്തൂര്‍ എന്നിവിടങ്ങളില്‍നിന്ന് ഇടനിലക്കാര്‍ വഴി വടക്കന്‍ ജില്ലകളില്‍ എത്തിച്ചതിന് ശേഷമാണ് കൊച്ചിയില്‍ കൊണ്ടുവന്ന് ചില്ലറ വില്പന നടത്തുന്നത്. ചാവക്കാടുള്ള മയക്കുമരുന്ന് മാഫിയ തലവനില്നിന്നാണ് ഇവര്‍ക്ക് ലഹരിമരുന്ന് ലഭിക്കുന്നത്.
കൊച്ചിയിലെ ഷോപ്പുകളിലും മറ്റും ജോലിക്കാരായിനിന്നാണ് കൂടുതല്‍ പേരും കച്ചവടം ചെയ്യുന്നത്. അസി. കമീഷണ് കെ.എ. അബ്ദുസ്സലാം, പാലാരിവട്ടം സി.ഐ. അനീഷ്, ഡാന്‍സാഫ് എസ്.ഐ ജോസഫ് സാജന്, എളമക്കര എസ്.ഐ സി.കെ. രാജു, എ.എസ്.ഐ ഫൈസല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.



Author Coverstory


Comments (0)