ഹൈക്കോടതി ജഡ്ജിയാകാൻ കാത്തിരിക്കുന്ന സർക്കാർ പ്ലീഡർ സ്ത്രീ പീഡനക്കേസിൽ,?

ഹൈക്കോടതി ജഡ്ജിയാകാൻ കാത്തിരിക്കുന്ന സർക്കാർ പ്ലീഡർ സ്ത്രീ പീഡനക്കേസിൽ,?
കൊച്ചി: നീതിന്യായ പീഠത്തിൻ്റെ അപ്പസ്തോലൻമാരാകാൻ വെമ്പൽ കൊണ്ട് നില്ക്കുന്ന ചില നരാധമൻമാരാൽ സമ്പന്നമായി കൊണ്ടിരിക്കുന്ന കേരളം നീതിന്യായ മേഖലക്ക് തന്നെ അപമാനമാകുന്നതിൻ്റെ മങ്ങിയ നേർകാഴ്ചയാണ് സർക്കാർ ശമ്പളം വാങ്ങുന്ന മനു എന്ന അഭിഭാഷക പദവികയ്യാളുന്ന സർക്കാരിൻ്റെ നിയമോപദേശകൻ കഴിഞ്ഞ ദിവസം ഒരു കേസിൻ്റെ തുടർ നടപടികളുമായുള്ള കാര്യം സംസാരിക്കാൻ ചെന്ന സ്ത്രീയെ അനുവാദമില്ലാതെ ആക്രമിച്ച്, ലൈംഗിക വേഴ്ചക്ക് ഇരയാക്കിയത് ഈ സംഭവം ചർച്ചക്ക് വഴിവെച്ചില്ലയിരുന്നെങ്കിൽ ഇയാൾ അധികം വൈകാതെ ഹൈക്കോടതിയിലെ ഒരു നീതിന്യായ പദവി കൈവരിച്ചേനെ, സർക്കാർ ഇവരെ പോലുള്ളവർക്ക് ശമ്പളം നൽകുന്നുണ്ടെങ്കിലും ഇവർക്കെല്ലാം സമാന്തരമായി ലക്ഷങ്ങൾ മുടക്കി അത്യാഡംബരപൂർണമായ ഓഫീസുകൾ പ്രവർത്തിപ്പിക്കാൻ അനുവാദം നൽകിയിരിക്കുന്നത് ഇവിടുത്തെ സർക്കാർ തന്നെയാണ്, ഒന്നുകിൽ ഭാര്യയുടെ പേരിൽ സമാന്തര ഓഫീസ്, ഭാര്യ സർക്കാർ വക്കിലാണെങ്കിൽ ഭർത്താവിൻ്റെ പേരിൽ സ്വകാര്യ പ്രാക്ടീസ് നടത്തും ഈ ബന്ധമൊന്നുമില്ലെങ്കിൽ അടിച്ചുതളിക്കാരിയുടെ പേരിൽ ഓഫീസ് തുടങ്ങും എല്ലാം ഭരണകക്ഷിപാർട്ടിയുടെ പിന്തുണയോടെ മാത്രം, ഇവർക്ക് കേസ് പിടിച്ചു കൊടുക്കാൻ ചില പോലീസുകാരും ഉണ്ട് ഇതിൻ്റെ ഒരു ഉദാഹരണം മാത്രമാണ് ഈ വിഷയത്തിൽ ഇരയാകപ്പെട്ട സ്ത്രിയെ മനുവിൻ്റെ അടുത്തേക്ക് പറഞ്ഞ് വിട്ടത് പ്രസ്തുത സ്ത്രീയുടെ കേസന്വേഷിച്ച പോലീസുകാരൻ തന്നെയെന്നത്, അഭിഭാഷകർക്കും കോടതികൾക്കും എതിരെ അവർ നടത്തുന്ന അധർമങ്ങൾക്കുമെതിരെ വാർത്തകൾ എഴുതിയാൽ കോടതിയെ വിമർശിച്ചതിന് കേസെടുക്കും കൂടാതെ ചില അഭിഭാഷകർ എഴുതുന്നവനെ ശാരീരികമായ് കൈകാര്യം ചെയ്യും അതുകൊണ്ട് ഇത്തരം വാർത്തകൾ ഒരു മാധ്യമവും നൽകാറില്ല,ഹൈകോടതിയുമായി ബന്ധപ്പെട്ട വിരലിൽ എണ്ണാവുന്ന ചില നല്ല കമ്മ്യൂണിസ്റ്റുകാരായ പ്ലീഡർമാരെ മാറ്റി നിർത്തിയാൽ പാർട്ടിയുടെ മലബാർ അധീശത്വം ഉയർത്തിപ്പിടിച്ചു വരുന്നവർ നീതിന്യായ വ്യവസ്ഥയെ വിറ്റ് കോടികൾ സമ്പാദിക്കുകയാണ്, 'യുവജനപ്രസ്ഥാനങ്ങളുടെ പേരിലും പാർട്ടിയുടെ പേരിലും പ്ലീഡർമാരായവരെ എല്ലാവരെയും ഓരോന്നായി പരിശോധിച്ചാൽ ഇത് വ്യക്തമാകും, പാർട്ടിക്കുണ്ടെന്ന് പറയുന്ന പോലീസും, കോടതിയും ഇക്കാര്യമെങ്കിലും അന്വേഷിക്കേണ്ടതാണ്, സഖ്യകക്ഷികൾ എല്ലിൻ്റെ കഷണം കടിച്ചു പിടിച്ചിരിക്കുന്നത് വെറെ പരിശോധിക്കണം, സാധാരണ ഗതിയിൽ പോലിസിൽ നിന്ന് നീതി കിട്ടിയില്ലെങ്കിൽ പിന്നീടുള്ള പ്രതീക്ഷ കോടതികളാണ്, അവിടെക്ക് സാധാരണക്കാരൻ കയറി ചെല്ലുന്നത് അഭിഭാഷകരിലൂടെയാണ് ഇവർ ക്രിമിനലുകളായാൽ ജനം എവിടെ പോകണം, ആരെ വിശ്വസിക്കും, എറണാകുളം ഹൈക്കോടതിയിൽ ഇപ്പോഴും മനുഷ്യത്വത്തിന് മാത്രം മുൻതൂക്കം നൽകി കറുത്ത കുപ്പായം ഇടുന്നവർ നിരവധിയുണ്ട്, പക്ഷെ 'പാർട്ടിയുടെ അധീശത്വം വന്നതോടുകൂടി അവർക്ക് പോലും നിലനില്പില്ലാതായികൊണ്ടിരിക്കുന്നു. ഒരു വടക്കൻ ലോബിയുടെ പൂർണ നിയന്ത്രണത്തിലായിക്കഴിഞ്ഞു നീതിന്യായ (കച്ചവട) മേഖല, എന്തുപറഞാലും യു.പി.യെന്നും പറഞ്ഞു വടക്കോട്ട് നോക്കി ഓരിയിടുന്നവർ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ നാലു ചുമരുകളോട് ചേർന്ന് നടക്കുന്ന നിയമ ലംഘനങ്ങൾ ഒന്ന് ശ്രദ്ധിച്ചു നോക്കിയാൽ ചീഞ്ഞുനാറി പുഴുത്ത ചില നേർക്കാഴ്ചകളെയും കാണേണ്ടി വരും, സർക്കാർ ഉദ്യോഗസ്ഥരുടെ നിയമ ലംഘനങ്ങൾ കണ്ടെത്തി സമൂഹതിന് നീതി വാങ്ങി നൽകാൻ ചുമതലപ്പെട്ട അഴിമതിയും ക്രിമിനൽ പ്രവർത്തനവുമായി നാലു കാശു സമ്പാദിക്കാൻ എന്ത് വേഷവും കെട്ടുന്ന, അധികാരം ദുർവിനിയോഗം ചെയ്യുന്ന ഇത്തരക്കാർക്കെതിരെ അഭിഭാഷകർ തന്നെ രംഗത്ത് വരേണ്ട സമയം അതിക്രമിച്ചിരിക്കയാണ്.