കൊച്ചി: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 7 8 9 10 ഡിസംബറിൽ നടക്കുന്ന നവകേരള സദസ്സിൽ ജില്ലയുടെ വിവിധ അടിസ്ഥാന ജനകീയ പ്രശ്നങ്ങൾ നിവേദനങ്ങൾ ആയി നൽകാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ജില്ലയിലെ വിവിധ ജനകീയ സാമൂഹിക പ്രശ്നങ്ങൾ കാലങ്ങളായി പരിഹാരം ഇല്ലാതെ കിടക്കുകയാണ്. ഈ വിഷയങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന തദ്ദേശ സർക്കാറുകൾ പുലർത്തിപ്പോകുന്ന അനാസ്ഥ ജനങ്ങളുടെ ജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
ജില്ലാ പ്രസിഡണ്ട് വികെ ഷൗക്കത്ത് അലി അധ്യക്ഷത വഹിച്ച സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ മുജീബ് സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് ഷമീർ മാഞ്ഞാലി, ജനറൽ സെക്രട്ടറി ലത്തീഫ് കെ എം, ബാബു മാത്യു, കെ മുഹമ്മദ് ഷമീർ ഷിഹാബ് പടന്നാട്ട്, നാസർ എളമന, ഷാനവാസ് സി എസ്, സുധീർ ഏലൂക്കര തുടങ്ങിയവർ നേതൃത്വം നൽകി
Comments (0)