ഒടിടി പ്ലാറ്റുഫോമുകള്‍ക്ക് കടിഞ്ഞാണിടാന്‍ കേന്ദ്രം, മാര്‍ഗനിര്‍ദേശം ഇന്ന് പുറത്തിറക്കും

ഒടിടി പ്ലാറ്റുഫോമുകള്‍ക്ക് കടിഞ്ഞാണിടാന്‍ കേന്ദ്രം, മാര്‍ഗനിര്‍ദേശം ഇന്ന് പുറത്തിറക്കും

ദില്ലി: ഒടിടി പ്ലാറ്റുഫോമുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും. ഒടിടികളില്‍ സെന്‍സറിംഗ് കൊണ്ടുവരുന്നതടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് സ‍ര്‍ക്കാര്‍ പുറത്തറിക്കാന്‍ പോകുന്നതെന്നാണ് സൂചന. വിശദാംശങ്ങള്‍ കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവ്ദേക്കറും രവിശങ്കര്‍ പ്രസാദും ഉച്ചക്ക് വാര്‍ത്തസമ്മേളനത്തില്‍ പ്രഖ്യാപിക്കും.

സാമൂഹികമാധ്യമങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശവും പ്രഖ്യാപിക്കുമെന്നാണ് സൂചന. അതേസമയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതില്‍ കൂടിയാലോചന നടത്തിയില്ലെന്ന് ഇന്‍റര്‍നെറ്റ് ആന്‍റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ കുറ്റപ്പെടുത്തി.