അഭയകേന്ദ്രത്തില്‍ നിന്ന് കാണാതായ പോക്സോ കേസ് ഇരകളായ പെണ്‍കുട്ടികളെ തിരുവനന്തപുരത്ത് കണ്ടെത്തി
പത്തനംതിട്ട: തിരുവല്ലയിലെ അഭയകേന്ദ്രത്തില്‍ നിന്ന് കാണാതായ പോക്സോ കേസ് ഇരകളായ പെണ്‍കുട്ടികളെ തിരുവനന്തപുരത്ത് കണ്ടെത്തി. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇരുവരും ഇപ്പോള്‍ റെയില്‍വെ പൊലീസിന്റെ കസ്റ്റഡിയിലാണ്.
ഇന്ന് പുലര്‍ച്ചെയാണ് തിരുവല്ലയില്‍ സ്വകാര്യ സന്നദ്ധ സംഘടന നടത്തുന്ന അഭയകേന്ദ്രത്തില്‍ നിന്ന് കുട്ടികളെ കാണാതായത്. ഇവിടെ നാല് പെണ്‍കുട്ടികളെയാണ് താമസിപ്പിച്ചിരുന്നത്. അഭയകേന്ദ്രത്തിലേക്ക് വെള്ളം നിറയ്ക്കാനായി അതിരാവിലെ പുറത്ത് പോയപ്പോഴാണ് കുട്ടികളെ കാണാതായതെന്നായിരുന്നു അധികൃതര്‍ പൊലീസിനെ അറിയിച്ചിരുന്നത്. 15 ഉം 16 ഉം വയസ് പ്രായമുള്ള കുട്ടികളാണ് അഭയകേന്ദ്രത്തില്‍ നിന്ന് പുറത്ത് പോയത്.



Author Coverstory


Comments (0)