എയ്ഡഡ് ആധ്യാപകരുടെ രാഷ്ട്രീയ പ്രവര്‍ത്തനം വിലക്കി ഹൈക്കോടതി

എയ്ഡഡ് ആധ്യാപകരുടെ  രാഷ്ട്രീയ പ്രവര്‍ത്തനം വിലക്കി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപകർ രാഷ്ട്രീയ പ്രവർത്തനം നട ത്തുന്നതും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും തട ത്ത് ഹൈക്കോടതി.
അധ്യാപകർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി നൽകുന്ന നിയമത്തിലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്നു വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം. എയ്ഡഡ് സ്കൂൾ അധ്യാപകർ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനെതിരെ പിറവം
പാഴൂർ സ്വദേശി ജിബു പി. തോമസുൾപ്പെടെ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക തീരുമാനം.അധ്യാപകർക്ക് തെരഞ്ഞെടുപ്പിൽ 
മത്സരിക്കാൻ അനുമതി നൽകുന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. വിധിക്ക് മുൻകാല പ്രാബല്യമില്ലെന്ന് വ്യക്തമാക്കിയതിനാൽ ഇനി മുതലുള്ള തിരഞ്ഞെടുപ്പുകൾക്കാണ് വിധി ബാധകമാവുക. ഇന്നലെ മുതൽ എയ്ഡഡ് സ്കൂൾ അധ്യാപകർ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതും നിയമവിരുദ്ധമായി.
എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർക്ക് ശമ്പളം നൽകുന്നത് സർക്കാരാണന്ന് ഡിവിഷൻ ബഞ്ച് വിലയിരുത്തി. സർക്കാരിന്റെ പ്രതിഫലം വാങ്ങന്നവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ എയ്ഡഡ് സ്കൂൾ അദ്ധ്യാപകർക്കും ബാധകമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ അവകാൾ നിയമത്തിന് വിരുദ്ധമാണെന്ന വാദത്തിൽ കഴമ്പുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കേരള ലെജിസ്ലേറ്റീവ് അസംബ്ലി (റിമൂവൽ ഓഫ് ഡിസ്ക്വാളിഫിക്കേഷൻ)ആക്ട് 1951 ലെ 2 (4) വകുപ്പാണ് ഹൈക്കോടതി റദ്ദാക്കിയത്. കുട്ടികളെ പഠിപ്പിക്കുകയെന്ന മുഖ്യ ഉത്തരവാദിത്വം മാറ്റിവച്ചാണ് എയ്ഡഡ് സ്കൂൾ അധ്യാപകർ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്ന് ഹർജിക്കാർ വാദിച്ചിരുന്നു. അതേസമയം, എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനും രാഷ്ട്രീയ പ്രവർത്തനം നടത്താനും അനുമതി നൽകുന്ന തരത്തിൽ നിയമപരമായി ഇളവുണ്ടെന്ന വാദമാണ് സർക്കാർ ഉന്നയിച്ചത്. ഈ വാദം കോടതി തള്ളി.