കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണം: പി.ജെ.ജോസഫ്

തൊ​ടു​പു​ഴ: പ​ക്ഷി​പ്പ​നി മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് പി.​ജെ.​ജോ​സ​ഫ് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.

താ​റാ​വു കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നൂ​റു​ക​ണ​ക്കി​ന് ചെ​റു​കി​ട ക​ര്‍​ഷ​ക​രാ​ണ് കു​ട്ട​നാ​ട്, അ​പ്പ​ര്‍ കു​ട്ട​നാ​ട് മേ​ഖ​ല​ക​ളി​ലു​ള്ള​ത്. നാ​മ​മാ​ത്ര വ​രു​മാ​ന​മു​ള്ള ഇ​വ​ര്‍ ഇ​പ്പോ​ള്‍ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. നി​ത്യ ചെ​ല​വി​നു പോ​ലും നി​വൃ​ത്തി​യി​ല്ലാ​ത്ത ഇ​വ​ര്‍​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ക്ക​ണ​മെ​ന്നും പ്ര​ത്യേ​ക സ​ഹാ​യ പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്നും പി.​ജെ. ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.