ആടുജീവിതം വിലക്കു വാങ്ങിയ KG എബ്രഹാം, കുവൈറ്റ് ദുരന്തം മാർത്തോമ്മാ തിരുമേനിയുടെ ശാപമോ?

ആടുജീവിതം വിലക്കു വാങ്ങിയ KG എബ്രഹാം, കുവൈറ്റ് ദുരന്തം മാർത്തോമ്മാ തിരുമേനിയുടെ ശാപമോ?
തിരുവല്ല: ദൈവം വലിയവനാണെന്നുള്ള വചനത്തെ ഒരു പാട് കേട്ടിട്ടുണ്ടെങ്കിലും അതിനെയെല്ലാം തിരസ്കരിച്ച് പണ ചാക്ക് കണ്ട് വിഭ്രമം സംഭവിച്ച് ഗുരുതുല്യരായ മാർത്തോമ്മാ തിരുമേനിയേ പോലും അസഭ്യം പറയുകയും ഇപ്പോൾ ഉയർന്ന് നില്ക്കുന്ന രമ്യഹർമ്മ ഗോപുരങ്ങളുടെ അടിസ്ഥാന ശിലകൾപാകാൻ രക്തവും വിയർപ്പും നൽകിയ സ്വന്തം കുടപ്പിറപ്പുകളെ പ്പോലും ആട്ടിയോടിച്ചപ്പോൾ എബ്രഹാം വിചാരിച്ചിരുന്നില്ല ഇതുപോലൊക്കെ തിരിച്ചടികൾ, സംഭവിക്കുമെന്ന്, കുവൈറ്റിൽ തൻ്റെ സാമ്രാജ്യം ഉയർത്താൻ അവിടെക്ക് വന്ന കുറെ പാവപ്പെട്ട മനുഷ്യരും അവരുടെ ജീവിതവും നിർഭാഗ്യവശാൽ എരിഞടങ്ങിയത് ആർക്കും താങ്ങാനാകുന്നില്ല, എന്നിട്ടും തൻ്റെ സ്വർണ സാമ്രാജ്യം ഉയർത്തിയെടുക്കാൻ കഷ്ടപ്പെട്ട പാവം തൊഴിലാളികൾക്ക് അപകടം സംഭവിച്ചിട്ട് കൊടുക്കുന്നതാകട്ടെ വെറും നക്കാപിച്ച കാശും എബ്രഹാമിൻ്റെ കമ്പനിയിലെ ജോലിക്കാർക്ക് താമസിക്കാൻ ഏർപ്പെടുത്തിയ സ്ഥലത്തെ, 'അപകട ശേഷം അവിടെ നിന്ന് വരുന്ന വാർത്തകളിൽ തൻ്റെ തൊഴിലാളികൾക്ക് താമസിക്കാൻ നൽകിയ സൗകര്യങ്ങളിൽ പോലും പിശുക്ക് കാണിച്ച് വരുത്തി വച്ച വിനയാണെന്നായിരുന്നു, എന്ന് സുചിപ്പിക്കുന്ന റിപ്പോർട്ടുകൾ, തിരുവല്ല നിരണം എന്ന ഗ്രാമത്തിലെ ഒരു താറാവുകൃഷിക്കാരൻ്റെ വീട്ടിൽ നിന്ന് വിദേശത്ത് ഫെബ്രിക്കേറ്റർ ജോലിക്ക് വന്ന് ഇന്നിപ്പോൾ കാണുന്ന സൗധങ്ങൾ പടുത്തുയർത്തിയതിൻ്റെ പുറകിൽ നേരിൻ്റെയും നെറി വിൻ്റെയും വഴികളില്ലെന്ന് നിരണം മുതൽ ഗൾഫിൽ വരെയുള്ള പലർക്കും അറിയാം അതറിഞ്ഞു കൊണ്ട് തന്നെയാണ് പത്രങ്ങൾക്കും ടി.വി .. ചാനലുകൾക്കും വേണ്ടവണ്ണം കൊടുത്ത് സ്പഷൽ ഫീച്ചറുകളിലൂടെ 'ഒരു വലിയ മുതലാളിയായ് ഇദ്ദേഹം അവതരിക്കുന്നത്, എറണാകുളത്തെ ക്രൗൺ പ്ലാസ ഹോട്ടലിൻ്റെ നിർമാണത്തിൻ്റെ തുടക്കത്തിലുണ്ടായിരുന്ന സ്വന്തം കുടപ്പിറപ്പുകളെപ്പോലും മോഹന വാഗ്ദാനങ്ങൾ പറഞ്ഞ് കുടെ കുട്ടിയിട്ട് പ്രമുഖരെല്ലാം വന്നപ്പോൾ സ്വന്തം സഹോദരന്മാരെ അട്ടപ്പായിച്ച് പറഞ്ഞ് വിട്ട കഥകളും നിരണത്ത് മാത്രമല്ല എല്ലായിടത്തും കൊട്ടിഘോഷിക്കപ്പെടുന്നു. രാത്രി മദ്യം കഴിച്ചു മദോന്മത്തനായി പരിശുദ്ധ തിരുമേനിയെ ഫോണിൽ വിളിച്ച് പച്ച തെറി പറഞ്ഞതും ദൈവത്തിൻ്റെ കണക്കു പുസ്തകത്തിൽ കുറിച്ചിട്ടുണ്ട്, ആടുജീവിതമെന്ന സിനിമക്ക് യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്തചില നുണ കഥകൾ കൂട്ടി ചേർത്ത് കോടിക്കണക്കിന് രൂപ അതിൻ്റെ സംവിധായകൻ അടിച്ചോണ്ട് പോയതും നാട്ടുകാർ പറയുന്നു, ക്യാൻസർ ബാധിതനായിരുന്ന മൂത്ത സഹോദരന് ഒരു ചില്ലിക്കാശ് പോലും കൊടുത്ത് സഹായിക്കാത്ത ഈ അഭിനവ ക്രിസ്തുവിനെ മഹത് വൽക്കരിക്കാൻ ധനം വാരി വിതറുന്നതും അത് എഴുത്തുകളായ് പ്രത്യക്ഷപ്പെടുന്നതും പരിഹാസ്യത്തോടെയാണ് ജനം കാണുന്നത്, ചില ഉന്നതൻമാരായ സർക്കാർ ഉദ്യോഗസ്ഥരെയും അഴിമതിക്കാരായ പോലീസ് ഉദ്യോഗസ്ഥരെയും മദ്യവും മദിരാക്ഷിയും നൽകി സുഖിപ്പിക്കുമ്പോൾ സ്വയം ഞാൻ ആരോ എന്തോ ആണെന്ന തോന്നലിൽ പരിശുദ്ധ തിരുമേനി മാരെയും കേരളത്തിൻ്റെ മുഖ്യമന്ത്രിയെപ്പോലും ചാനലുകളിലൂടെ അപകീർത്തിപ്പെടുത്താൻ കാണിക്കുന്ന അഹങ്കാരം വരുത്തിവക്കുന്ന കാഴ്ചകൾ സ്വന്തം സഹോദരർ കണ്ടു് കൊണ്ടിരിക്കയാണ്, എന്തായാലും കു വെറ്റിൽ തൻ്റെ സാമ്രാജ്യം വിപുലമാക്കാൻ യത്നിച്ച ജീവൻ നഷ്ടപ്പെടുത്തിയ സഹോദരൻമാരുടെ കുടുംബങ്ങളെയെങ്കിലും ചേർത്ത് പിടിക്കാൻ എബ്രഹാം തയ്യാറായില്ലെങ്കിൽ ശേഷിക്കുന്ന ചുമരുകൾ ഇടിഞ്ഞു വീഴാൻ അധിക കാലം കാത്തിരിക്കേണ്ടി വരില്ല,