പോലീസ് പോസ്റ്റൽ വോട്ട് അട്ടിമറി: ഡി.ജി.പി യുടെ പങ്ക് ആര് അന്വേഷിക്കും?
തെരഞ്ഞെടുപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന പോലീസ് കാരുടെ വോട്ടുകൾ ശേഖരിച്ച് അട്ടിമറി നടത്താൻ വേണ്ടിയായിരുന്നു ചട്ടം ലംഘിച്ച് ട്രാൻസ്ഫറുകൾ നടത്തിയതെന്ന കവർ സ്റ്റോറിയുടെ മുന്നറിയിപ്പ് യാഥാർത്ഥ്യമായത് ഇപ്പോൾ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്. ഒരു മുൻ ഡി.ജി.പി.യും മുഖ്യമന്ത്രിയുടെ ആഭ്യന്തര ഉപദേഷ്ടാവ്വം ഭരണകക്ഷി - മാധ്യമ കൂട്ടുകെട്ടും ചേർന്നാണ് അട്ടിമറി നാടകം ആസൂത്രണം ചെയ്തത്. ഇത് സoബന്ധിച്ച് ഇലക്ഷൻ കമ്മീഷന് കവർ സ്റ്റോറി എഡിറ്റർ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാത്തതിനാൽ തെരഞ്ഞെട്പ്പ് കമ്മീഷനും ഇതിൽ പങ്ക് ഉണ്ടെന്ന് വേണം സംശയിക്കാൻ. തെരഞ്ഞെടുപ്പ് നീതിയുക്തവും അക്രമരഹിതമാക്കുന്നതിനും ആവശ്യമായ കേന്ദ്രസേനയെ വിന്യസിക്കാൻ ലഭിച്ചിരുന്നെങ്കിലും അവരെ ബാരക്കകളിൽ തളച്ചിടുകയോ ബൂത്തുകളിൽ നിന്നും അകറ്റി നിർത്തകയോ ചെയ്യുകയായിരുന്നു. കള്ളവോട്ടുകൾ സമാധാനപരമായി ചെയ്യുന്നതിന് വേണ്ടിയുള്ള പാർട്ടിയുടെ തന്ത്രങ്ങൾക്ക് പോലീസിനെ കൊണ്ട് ഒത്താശ ചെയ്യിക്കുകയായിരുന്നു. പതിവ് പോലെ അക്രമങ്ങൾ ഉണ്ടാക്കാതെ പാർട്ടിക്കാരായ ഉദ്യോഗസ്ഥരും പ്രത്യേകം നിർദേശിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെയായിരുന്നു ബൂത്തകളിൽ കള്ളവോട്ടുകൾ നടത്തിയത് സി.പി.എം. ഒഴികെ ഉള്ളവരെ നാലു മണിക്ക് ശേഷം ബൂത്തുകളിൽ ഇരിക്കുന്നതിൽ നിന്ന് ഭയപ്പെടുത്തി മാറ്റി നിർത്തകയും എന്തെങ്കിലും അക്രമസാധ്യത ഉണ്ടായാൽ പോലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ലഭിക്കുകയില്ലെന്ന് മറ്റു പാർട്ടിക്കാർക്ക് രോഷപ്രകടനങ്ങളിലൂടെ ബോധ്യപ്പെടുത്തിക്കൊണ്ടാണ് അവരെ ബൂതുകളിൽ നിന്ന് മാറ്റി നിർത്തിയത്. ഇതിന് പോലീസിന്റെ ശക്തമായ പിന്തുണയുണ്ടായിരുന്നു. പരസ്യമായ ബൂത്ത് പിടിത്തം സംസാരവിഷയമാകുമെന്നും അത് പാർട്ടിക്ക് മോശം പേരുണ്ടാകുമെന്നും കണ്ടാണ് ഇങ്ങനെയൊരു തന്ത്രം നടത്തിയത്. നീതിയുക്തമായ തെരഞ്ഞെടുപ്പ് നടത്താൻ തയ്യാറാകുന്ന പോലീസ് കാരുടെ ലിസ്റ്റ് മുൻകൂട്ടി തയ്യാറാക്കി കൊണ്ടാണ് ഡി.ജി.പി.യുടെ നേതൃത്വത്തിൽ അട്ടിമറി നടത്താൻ സാഹചര്യം ഒരുക്കിയത് പോലീസിനെ എന്തു വില കൊടുത്ത് സഹായിക്കുമെന്നും നിരപരാധിയെ വരെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ചവുട്ടി കൊന്ന പോലീപുകാരെ പോലും അതെ റാങ്കിൽ അവർക്കിഷ്ടപ്പെട്ട സ്ഥലങ്ങളിൽ പുനർ നിയമനം നൽകിയത് ഒരു സന്ദേശം കൂടിയാണ്.
Comments (0)