B.D.J.S നെ പുറത്താക്കിയാൽ B.J.P കേരളത്തിൽ ഭരണത്തിൽ വരും-അഡ്വ,എസ്. ചന്ദ്രസേനൻ

B.D.J.S നെ പുറത്താക്കിയാൽ B.J.P കേരളത്തിൽ ഭരണത്തിൽ വരും-അഡ്വ,എസ്.  ചന്ദ്രസേനൻ

B.D.J.S നെ പുറത്താക്കിയില്ലെങ്കിൽ B.J.P യ്ക്ക് വൻ തിരിച്ചടി ഉണ്ടാകും . 

➡️  തദ്ദേശ തെരഞ്ഞെടുപ്പിൽ വിധി നിർണ്ണയിക്കുന്നതിൽ പ്രധാന പങ്ക് സ്ഥാനാർത്ഥികളുടെ വ്യക്തി വൈശിഷ്ട്യവും, ജാതി-മത ഘടകങ്ങളുമെന്നതിൽ രണ്ടഭിപ്രായം ഉണ്ടാകുമെന്ന് തോന്നുന്നില്ല.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്താൽ, കേരളത്തിൽ BJP യ്ക്ക് ഏറ്റവും കൂടുതൽ സാദ്ധ്യതത ഉണ്ടാകേണ്ട തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞത്. കാരണം, രാഷ്ടീയമായി LDFവൻ പ്രതിരോധത്തിലും, UDF ൽ വർഗ്ഗീയ പ്രീണനവും, ഗ്രൂപ്പുതാൽപ്പര്യങ്ങളും, നിലപാടില്ലായ്മയും നിലനിന്നപ്പോൾ, എല്ലാ അർത്ഥത്തിലും വൻ കുതിപ്പിന് സാദ്ധ്യതയുണ്ടായിരുന്നത് BJP മുന്നണിയ്ക്കായിരുന്നു.
എന്നാൽ എന്തു കൊണ്ട് അതിൽ പരാജയപ്പെട്ടു. പല കാരണങ്ങൾ ഉണ്ടാകാം. എന്നാൽ പ്രധാനമായത്, കൊള്ളസംഘമെന്ന് പൊതുസമൂഹവും ശ്രീനാരായണീയരും വിലയിരുത്തിയ നടേശകുടുംബത്തെ BJP ചേർത്തുനിർത്തിയതു തന്നെയാണ് BJP യുടെ നേട്ടങ്ങൾക്കു വിനയായത് എന്നതിൽ സംശയമില്ല.

 ഉദാ: പന്തളം മുനിസിപ്പാലിറ്റി BJP ഒറ്റയ്ക്കു പിടിച്ചു

    BDJS ൻ്റെ സംസ്ഥാന ജന:സെക്രട്ടറി സിനിൽ, ജില്ലാ പ്രസിഡൻ്റ് Dr. ആനന്ദരാജൻ എന്നിവർ പന്തളം SNDP യൂണിയൻ്റെ പ്രസിഡൻ്റും സെക്രട്ടറിയുമാണ്.
പന്തളത്ത് BDJS നെ പൂർണ്ണമായും ഒഴിവാക്കി, ഏഴയലത്തു പോലും അടുപ്പിക്കാതെ പന്തളത്ത് BJP ഒറ്റയ്ക്കു മത്സരിച്ചപ്പോൾ അവർക്ക് പന്തളം മുനിസിപ്പാലിറ്റിയിൽ LDF നെയും UDF നെയും പരാജയപ്പെടുത്തുവാൻ കഴിഞ്ഞു. 

പാലക്കാട് മുനിസിപ്പാലിറ്റിയിലും, BDJS നെ കൂട്ടാതെ വിജയിക്കുവാൻ കഴിഞ്ഞത് BJP നേതൃത്വം വിലയിരുത്തട്ടെ.

കേരളത്തിൽ 20000ത്തിൽ കൂടുതൽ സീറ്റുകളുള്ളപ്പോൾ 27% ജനതയെ പ്രതിനിധീകരിക്കുന്ന SNDP യോഗത്തിൻ്റെ പകരക്കാരനില്ലാത്ത കൊള്ളക്കാരനാൽ നിർമ്മിക്കപ്പെട്ട്, വൈസ് പ്രസിഡൻ്റായതേഞ്ഞ മകൻ പ്രസിഡൻ്റായ BDJS ന് ആകെ കിട്ടിയത്  ഒരു സീറ്റ്.

  ഇവരുടെ സാമ്രാജ്യമായ ചേർത്തല കണിച്ചുകുളങ്ങര കളിൽ രണ്ടു സീറ്റിൽ മത്സരിച്ചപ്പോൾ ഒരിടത്ത് 27 വോട്ട് , മറ്റൊരിടത്ത് 72 വോട്ട് PSരാജീവിൻ്റെ വാർഡിൽ 9 വോട്ട് ( രാജീവ് ഇപ്പോൾനടേശനൊപ്പമല്ല )

       അമരക്കാരും കൊള്ളയടിച്ച 3000 കോടിയിൽപരം രൂപയും കയ്യിലുള്ളപ്പോഴാണ്  കേവലം 27 വോട്ടും,72 വോട്ടും കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. അതു തന്നെ ആ സ്ഥാനാർത്ഥികളുടെ കുടുംബത്തിലെ വോട്ടു മാത്രവും.

     അപ്പോൾ, വെറുക്കപ്പെട്ടതും, അധമമനസ്സും, സംസ്കാരവും ഒത്തുചേർന്നഒരു കുടുംബത്തിനു വേണ്ടി എന്തിന് ഒരു ദേശീയ പാർട്ടി അവസരങ്ങളെ നിരാകരിക്കുന്നു എന്നത് ഇനി ചർച്ചയാകുക തന്നെ ചെയ്യും.

കഴിഞ്ഞ ദിവസങ്ങളിൽ ED യുടെ ചോദ്യങ്ങൾക്കു മുമ്പിൽ പിതാവും പുത്രനും വിയർത്തത്, വാർത്തയായില്ലെങ്കിലും, അറിയേണ്ടവർ അറിഞ്ഞിട്ടുണ്ട്. അതു വച്ച് വിലപേശൽ ഒഴിവാക്കി, നിയമത്തെ നിയമവഴിക്കു വിടുവാൻ തയ്യാറായാൽ BJP യുടെ അവസരം ഇല്ലാതാകുകയുമില്ല, ഒരു കൊള്ളസംഘം ഇരുമ്പഴിക്കുള്ളിലാകുകയും, ഒരു സമുദായം ഉയർത്തെഴുന്നേൽക്കുകയും ചെയ്യും.

ഇനിയെങ്കിലും യാഥാർത്ഥ്യം മനസ്സിലാക്കുവാൻ BJP നേതൃത്വത്തിനു കഴിഞ്ഞാൽ, അവർക്ക് നല്ലത്

                                                                                                                  -  അഡ്വ,എസ്. ചന്ദ്രസേനൻ