പദ്ധതികളെ തടസ്സപ്പെടുത്തി: കെ.സി.ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ സർക്കാരും ധനമന്ത്രിയും ശ്രമിച്ചതായി കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി ജോസഫ് ആരോപിച്ചു. പദ്ധതി തുടങ്ങി എട്ടു മാസം ആയപ്പോൾ ആകെ അനുവദിച്ച 7278 കോടി രൂപയിൽ3213 കോടി മാത്രമാണ്. ചെലവഴിച്ചത്. 40% പ്ലാൻ ഫണ്ട് നൽകുന്നതിൽ ധന വകുപ്പ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇതിന്റെ കാരണം 2017- 18 ൽ 287.76 കോടി രൂപയും,2018-19 ൽ 554 കോടി രൂപയും,2019-20 ൽ 1639 കോടി രൂപയും വെട്ടിക്കുറച്ചു. 2018ലെയും 19 ലെ യും പ്രളയത്തിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും തദ്ദേശസ്ഥാപനങ്ങൾ ചെലവഴിച്ച തുക തിരിച്ചു തരും എന്ന് പറഞ്ഞെങ്കിലും സർക്കാർ വാക്കുപാലിച്ചില്ല.