നീറ്റ്: ഹർജി തള്ളി

കൊച്ചി :നീറ്റ് റാങ്ക് പട്ടികയിൽ നിന്ന് അഖിലേന്ത്യക്വാട്ടയിലേക്ക് മെഡിക്കൽ പ്രവേശനത്തിനു ഒരു മോപ്പ് അപ്പ് റൗണ്ട് കൂടി ആവിശ്യപെടുന്ന ഹർജി ഹൈ കോടതി തള്ളി.സുപ്രീം കോടതി നിർദ്ദേശപ്രകാരം മാത്രമേ സർക്കാരുകൾക്ക് തീരുമാനമെടുക്കാനാവുമെന്നും മൂന്നാം അലോട്ട്മെന്റിന് കോടതി അനുമതി നൽകിയിട്ടില്ലെന്ന കേന്ദ്രസർക്കാർ വിശദീകരണം കണക്കിലെടുത്താണ് സിംഗിൾ ബഞ്ച് ഹർജി തള്ളിയത്. അഖിലേന്ത്യക്വാട്ടയിൽ രണ്ട് അലോട്ട്മെന്റ് ശേഷം ബാക്കി വരുന്ന സീറ്റുകൾ സംസ്ഥാന കോട്ടയിലേക്ക് നൽകുകയാണെന്നും പരമാവധി വിദ്യാർഥികൾക്ക് പ്രവേശനം ഉറപ്പാക്കാൻ   മോപ്പ് അപ്പ് റൗണ്ടിൽ പ്രവേശനം പരിമിതപെടുത്താതേ അഖിലേന്ത്യ ക്വാട്ടയിലേ എല്ലാ സീറ്റുകളിലേക്കുമായി നടത്തണമെന്നതടക്കം അവിശ്യമുന്നയിച്ച് മഞ്ചേരി സ്വദേശിനി പി.ഷംഷാദടക്കം മൂന്ന് അപേക്ഷകർ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്, ഒരു കൗൺസിലിംഗ് കൂടി നടത്തിയാൽ കേരളം, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലേ ഉയർന്ന നീറ്റ് മാർക്കുകാർക്ക് ഓൾ ഇന്ത്യ ക്വാട്ടയിൽ പ്രവേശനം ലഭിക്കുമെന്നായിരുന്നു ഹർജിക്കാരുടേ വാദം