മനുഷ്യവകാശ ലംഘനത്തിനെതിരെ സംഘടിക്കേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യത. HROCS ഇൻ്റർനാഷണൽ ചെയർമാൻ.
കൊച്ചി :ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ ചാരിറ്റിബിൾ സൊസൈറ്റിയുടെ എറണാകുളം ജില്ലാ കമ്മിറ്റി രൂപീകരണ യോഗത്തിൽ സംസാരിക്കുകയാരുന്നു അദ്ദേഹം. കൺവൻഷനിൽ സമകാലിക സംഭവങ്ങളെ അവലോകനം ചെയ്തു.
HROCS ഇന്റർ നാഷണൽ ചെയർമാൻ Dr. എ എം മുസ്തഫ പട്ടാമ്പി പരിപാടി ഉത്ഘാടനം ചെയ്‌തു.
ചടങ്ങിൽ ദേശീയ കോർഡിനേറ്റർ Dr. അബ്ദുൽ മനാഫ്
കേരള സ്റ്റേറ്റ് വനിതാ വിംഗ് പ്രസിഡന്റ് Dr. ഷാൻസി സലാം അദ്ധ്യക്ഷത വഹിച്ചു.
പ്രസ്തുത കൺവൻഷനിൽ Mr. സാബു സുൽത്താനെ പ്രസിഡൻ്റ് സ്ഥാനത്തേക്കും Mrs. പ്രിയ സെക്രട്ടറിയായും Mrs. സീന വടകര ട്രഷറർ ആയും ജോയ്ൻ്റ് സെക്രട്ടറിയായി ഷിയാസ് ഇടുക്കിയേയും വൈസ് പ്രസിഡൻ്റ് ആയി പ്രിൻസി ദേവസ്യയേയും തിരഞ്ഞെടുക്കപ്പെട്ടു.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ 25 അംഗ കമ്മിറ്റി നിലവിൽ വന്നു.
മുംതാസ് ശറഫ്, ഷാഹിദ, സുൽഫത്ത് ഗഫൂർ, സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് പ്രസന്നകുമാർ എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു.
ഗോപിനാഥ് മുരിയാട് സ്വാഗതവും ഷൈജു ഫ്രാൻസിസ് നന്ദിയും രേഖപ്പെടുത്തി
Comments (0)