ബാര്‍കോഴ: ബിജു രമേശിനെതിരായ പരാതിയില്‍ തുടര്‍നടപടിയാകാമെന്ന് ഹൈക്കോടതി
ബാര്‍കോഴ ആരോപണത്തില്‍ ബിജു രമേശിനെതിരായ പരാതിയില്‍ തുടര്‍നടപടിയെടുക്കാമെന്ന് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിക്ക് ഹൈക്കോടതി നിര്‍ദ്ദേശം. ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ വ്യാജ സിഡി ഹാജരാക്കിയ സംഭവത്തിലാണ് നടപടി.
തിരുവനന്തപുരം സ്വദേശി ശ്രീജിത്ത് ശ്രീധരന്‍ ആണ് കേസിലെ ഹരജിക്കാരന്‍. രഹസ്യമൊഴി നല്‍കിയപ്പോള്‍ ആയിരുന്നു എഡിറ്റഡ് സിഡി മജിസ്‌ട്രേറ്റിന് കൈമാറിയത്.



Author Coverstory


Comments (0)