തോര്‍ത്തും, ബനിയനും യൂണിഫോമാക്കി, ദുരന്തമേഖലയില്‍ പാമ്പാടി എസ്എച്ച്ഒ, പ്രശാന്ത്
കോട്ടയം : കോട്ടയം മലയോര മേഖലകളിലും പാമ്പാടി ഉള്‍പ്പെടെയുള്ള പ്രദേശ ങ്ങളില്‍ ഇന്നലെ അപ്രതീക്ഷിതമായുണ്ടായ തീവ്ര മഴയാല്‍, ഉണ്ടായ വെള്ളപ്പൊ ക്കവും കുത്തൊഴുക്കും കൊണ്ട് അതിഭീകരമായ അവസ്ഥയില്‍ ഒറ്റപ്പെട്ട ജനങ്ങള്‍ ക്കും വസ്തുവകകള്‍ക്കും സംരക്ഷണമൊരുക്കി സര്‍ക്കാരിന്റെയും പോലീസി ന്റെയും അഭിമാനം ഉയര്‍ത്തിക്കൊണ്ട് പാമ്പാടി എസ്എച്ച്ഒപ്രശാന്തിന്റെ ദുര ന്തമേഖലയിലുള്ള പ്രവര്‍ത്തനം ശ്രദ്ദേയമായിരിക്കുന്നു. രക്ഷാപ്രവര്‍ത്തനങ്ങളി ലായാലും ദുരന്തമേഖലയിലായാലും യൂണിഫോം കോഡ് പാലിക്കണമെന്ന നിര്‍ ദ്ദേശങ്ങള്‍ക്ക് മാത്രം മുന്‍ഗണന നല്‍കാതെ രക്ഷാപ്രവര്‍ത്തനങ്ങളുടെ വിജയം മാ ത്രം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനം സാധാരണ തോര്‍ത്തും ബനിയനും ധരിച്ചു കൊണ്ടായിരുന്നു. അപ്രതീക്ഷിതമായുണ്ടായ ദുരന്തമുഖത്തേക്ക് സ്റ്റേഷനില്‍ അ വശ്യമായ പോലീസ് ഉദ്യോഗസ്ഥരുടെ കുറവുണ്ടായിട്ടും ലഭ്യമായ സേനയെ ഉ പയോഗിച്ച് സമയം കളയാതെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയതിനാല്‍ വളരെ യെറെപ്പേരെ രക്ഷിക്കാന്‍ കഴിഞ്ഞു എമര്‍ജന്‍സി സാഹചര്യം മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്ത്. ദുരന്തനിവാരണ സേനക്കും, റിസര്‍വ് ബറ്റാലിയനും കാത്തിരി ക്കാതെ പരിമിതമായി ഉണ്ടായിരുന്ന സഹപ്രവര്‍ത്തകരെ ഉപയോഗിച്ച്. ജനങ്ങള്‍ ക്ക് മുന്നറിയിപ്പുകളും, രക്ഷാദൗത്യങ്ങളും ചെയ്തു കൊണ്ടിരിക്കുമ്പോള്‍ കാക്കി യൂണിഫോം മഴ നനഞ്ഞ് ചെളിയില്‍ കുതിര്‍ന്നതൊന്നും വകവക്കാതെ, തോ ര്‍ത്തും ബനിയനും ധരിച്ച് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഉണര്‍വും ധൈര്യവും പകര്‍ന്ന് നാട്ടുകാരെ കരുതലോടെ സംരക്ഷിച്ചത് കേരള പോലീസിന് അഭിമാനകര മായ കാ ര്യം തന്നെ ആയിട്ടുണ്ടെന്ന് നാട്ടുകാരും സേനാ ഉദ്യോഗസ്ഥരും അഭിപ്രായപ്പെ ട്ടു. പോലീസ് അസോസിയേഷന്റെ കോട്ടയം ജില്ലാ പ്രസിഡന്റായ പ്രശാന്ത് ക്രമ സമാ ധാന പാലന രംഗത്ത് പൊതുവെ ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവനും നീതി നിര്‍വഹണ ത്തിന് വിട്ടുവീഴ്ച ചെയ്യാത്ത ഉദ്യോഗസ്ഥനും സര്‍വ്വസമ്മതനുമാണ്.
ബീ.വി.രവീന്ദ്രന്‍ കവര്‍ സ്‌റ്റോറി
Comments (0)