അങ്കമാലി: അഴിമതിക്കാരായ ചില ഉദ്യോഗസ്ഥരെ മുൻനിർത്തി നഗരസഭ പരിധിക്കുള്ളിൽ എന്ത് അനധികൃത നിർമാണവും, ലൈസൻസ് ഇല്ലാതെ ഹോട്ടലുകൾ ഉൾപ്പെടെ എന്ത് കച്ചവടവും നടത്താം, എന്ന അവസ്ഥയായു് അങ്കമാലി നഗരസഭ, ചീഫ് ടൗൺ പ്ലാനർ തുടർ നിർമിതി നിരോധിച്ച, നാട്ടുകാരെ മുഴുവൻ പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിലെ സ്ത്രീകളെ അടക്കം ചിട്ടി നടത്തിപറ്റിച് ചിലരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട്, കോടികൾ സമ്പാദിച്ച് ആ സമ്പാദ്യമെല്ലാം ഇപ്പോൾ പതിയെ പതിയെ പുറത്തിറക്കി കൊണ്ടിരിക്കുന്ന അങ്കമാലിക്കാരനായ തട്ടിപ്പുവീരൻ്റെ അനധികൃത കെട്ടിടത്തിനാണ് എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി പണിയാനുള്ള അനുമതി നൽകിയിരിക്കുന്നത്, അനധികൃത നിർമിതിയാണെന്നറിഞ്ഞിട്ടും പിന്നീട് ക്രമവൽക്കരണം എന്ന തന്ത്രങ്ങളിലൂടെ കെട്ടിട നമ്പർ ഇട്ട് കൊടുത്ത് അനധികൃതം നിയമപരമാക്കാനുള്ള ശ്രമം നടത്തുന്നത്, അതുപോലെ റയിൽവേ സ്റ്റേഷന് സമീപം ഒരു വഴിപോലുമില്ലാത്ത ബഹുനില കെട്ടിടത്തിന് കെട്ടിട നമ്പർ ഇട്ട് കൊടുത്തത് ഏത് മാനദണ്ഡമാണെന്ന് ചോദിച്ചാൽ ടിയാൻ ഒരു റെയിൽവേ കരാറുകാരനായ വല്യ മുതലാളി ആയതു കൊണ്ടും കുറച്ചധികം ഗാന്ധി,, യെ എടുത്ത് വീശിയതുകൊണ്ട് മാണെന്ന് സാരം, കാശു മുടക്കുന്നവന് ഒരു നിയമവും അങ്കമാലി നഗരസഭയിലെ ചില ഉദ്യോഗസ്ഥർക്ക് ബാധകമല്ല, അത് മുനിസിപ്പൽ എഞ്ചിനീയർക്കായാലും സെക്രട്ടറിക്കായാലും, റെയിൽവേ സ്റ്റേഷന് സമീപമുള്ള ഒരു ഹോട്ടലിന് ആരോഗ്യ വകുപ്പിൻ്റെയോ മുനിസിപ്പാലിറ്റിയുടെയോ യാതൊരു വിധ ലൈസൻസുകളുമില്ല, അവിടെ ഭക്ഷണം പാകം ചെയ്യുന്നവർക്കോ, വിളമ്പുന്നവർക്കോ ആരോഗ്യ വകുപ്പിൻ്റെ തായ ഒരു രേഖകളമില്ല അവിടെ ജോലിയെടുക്കുന്നവർ ഇന്ത്യാക്കാർ ആണൊ എന്ന് പോലും യാതൊരു രേഖയുമില്ല ഇതൊന്നും നഗരസഭക്ക് വിഷയമല്ല, അഴിമതി എങ്ങനെയെല്ലാം നടത്താം എന്നതിൻ്റെ ചെറിയ ഉദാഹരണം മാത്രമാണ്, നഗരസഭയിലെ ചില പ്രധാന തസ്തികയിലിരിക്കുന്ന ഉദ്യോഗസ്ഥർ.
Comments (0)