'ബിഹാറിലെ മഹാസഖ്യ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്ന കൂട്ടുകെട്ടാണ്-അമിത് ഷാ
ഡല്‍ഹി : നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു എന്‍ഡിഎ സഖ്യം വിട്ടതിന് പിന്നാലെ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ 35 സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യവുമായി ബിജെപി. ചൊവ്വാഴ്ച ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെയും സാന്നിധ്യത്തില്‍ ബിഹാര്‍ ബിജെപി കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. ബിഹാര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ജയ്സ്വാള്‍, ബിഎല്‍ സന്തോഷ്, രവിശങ്കര്‍ പ്രസാദ്, ഷഹനവാസ് ഹുസൈന്‍, മംഗള്‍ പാണ്ഡെ, ജനക് റാം, നന്ദ് കിഷോര്‍ യാദവ് തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. 'ബിഹാറിലെ മഹാസഖ്യ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്ന കൂട്ടുകെട്ടാണ്. ഇതിനെതിരെ തെരുവ് മുതല്‍ നിയമസഭ വരെ ബിജെപി പോരാടും'. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 35 സീറ്റുകള്‍ നേടാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും യോഗത്തിന് ശേഷം ബിഹാര്‍ ബിജെപി അധ്യക്ഷന്‍ ജയ്സ്വാള്‍ പറഞ്ഞു.
Comments (0)