കൊച്ചി: അങ്കമാലിയിൽ നിന്ന് ആഗോള പ്രശസ്തിയിലേക്ക് വളർന്ന് പന്തലിച്ച "മൂലൻസ് " വ്യവസായ സംരഭം, തകർത്തെറിയാൻ വളരെ മോശം കളികൾ കളത്തിലിറക്കുന്ന പ്രാഞ്ചിയേട്ടൻ്റെ കൂടെ ആട്ട മറിയാതെയോ, മറ്റ് ചില ലക്ഷ്യങ്ങൾ വച്ചോ കൂടെ നില്ക്കാൻ കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ചില നേതാക്കൻമാരും, പതിനായിരക്കണക്കിന് സ്വയം സേവകർ ജിവൻ നൽകി സംരക്ഷിച്ചു വളർത്തിയെടുത്ത ജന്മഭൂമി പത്രത്തേയും തെറ്റിദ്ധരിപ്പിച്ചു കൊണ്ട് നടത്തുന്ന തറക്കളികളിലൂടെ നഷ്ടപ്പെടുന്നത് 'വലിയൊരു ബിസിനസ് സാമ്രാജ്യവും, കുടുംബ ബന്ധങ്ങളുമാണെന്ന തിരിച്ചറിവില്ലാത്ത കുടുംബാംഗത്തിൻ്റെ പ്രവൃത്തികൾക്കെതിരെ പൊതു സമൂഹത്തോടും മാധ്യമങ്ങളോടും കുടുംബ കാര്യങ്ങൾ ചർച്ച ചെയ്യേണ്ട ഗതികേടിൽ എത്തി നിൽക്കുന്നു മുലൻ സഹോദരൻമാർ, സ്വന്തം കുടുംബ പ്രശ്നം പരിഹരിക്കാൻ " ഹിന്ദുത്വ പാർട്ടിയായ ശിവസേന ഓഫീസിൽ പോയി സഹായവും, പാര പണിയും കൊട്ടേഷനുമായ് ചെന്നത് കൂടാതെ ,ബി.ജെ, പി.യുടെ നേതാക്കൻമാർക്ക് വീട്ടിൽ കൊണ്ട് വന്ന് ഊണ് നൽകി, കേന്ദ്ര സർക്കാരിൻ്റെ ഒരു ബോർഡിൽ ഉപദേശക സമിതി മെമ്പറും ആയപ്പൊൾ ബി.ജെ, പി.യുടെ മുഖപത്രമായ ജന്മഭൂമിയിൽ വരെ സഹോദരൻമാരുടെ സ്ഥാപനങ്ങൾക്കെതിരെ ഇല്ലാ കഥകൾ വാർത്തകൾ ചെയ്യിപ്പിച്ചും, കൊല്ലത്തുള്ള ഒരു വ്യക്തിയെ കൊണ്ടും വ്യാജ പരാതികൾ നൽകിയും സഹോദരൻമാരെ വ്യക്തിപരമായും വ്യവസായപരമായും ദ്രോഹിക്കാൻ ബി ജെ.പി. എന്ന മഹത് പ്രസ്ഥാനത്തെയും അതിൻ്റെ പത്രത്തെയും ഉപയോഗിക്കുന്നത് അങ്കമാലിക്കാർ തിരിച്ചറിഞ്ഞു കഴിഞ്ഞു.. നാലു് ചക്രമുണ്ടെങ്കിൽ പാർട്ടി പദവിയും ചില നേതാക്കളെയും പത്രങ്ങളെയും വരെ വിലക്ക് വാങ്ങാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കയാണ് വല്യേട്ടൻ പ്രാഞ്ചി, തങ്ങളെ കുറിച്ച് ഇല്ലാ കഥകൾ എഴുതുന്ന മാധ്യമ പ്രവർത്തകർക്കെതിരെയും കുടുംബ വ്യവസായം തകർക്കുന്നവർക്കെതിരെയും നിയമ നടപടികളുമായി മുന്നോട്ട് പോകയാണ് സഹോദര വ്യവസായികൾ
Comments (0)