പിന്‍ തുടരാവുന്ന മാതൃക : ഫോണും ടിവിയും ഓഫ്; എന്നും ഒന്നര മണിക്കൂര്‍ വര്‍ത്തമാനവും വായനയും; മൊബൈല്‍ ഫോണിന്റെ അമിതോപയോഗം കുറയ്ക്കാന്‍ വേറിട്ട മാര്‍ഗം

പിന്‍ തുടരാവുന്ന മാതൃക : ഫോണും ടിവിയും ഓഫ്; എന്നും ഒന്നര മണിക്കൂര്‍ വര്‍ത്തമാനവും വായനയും; മൊബൈല്‍ ഫോണിന്റെ അമിതോപയോഗം കുറയ്ക്കാന്‍ വേറിട്ട മാര്‍ഗം

മുംബൈ :  ദിവസവും രാത്രി 7നു ക്ഷേത്രത്തില്‍ നിന്നു സൈറണ്‍ മുഴങ്ങുന്നയുടന്‍ നാട്ടുകാര്‍ മൊബൈല്‍ ഫോണുകളും ടിവിയും ഓഫ് ചെയ്യും. എന്നിട്ട് വീട്ടിലും ചുറ്റുവട്ടത്തും മൈതാനത്തുമിരുന്ന് പരസ്പരം സംസാരിക്കും, പുസ്തകങ്ങള്‍ വായിക്കും, ചിലര്‍ പഠിക്കും. 8.30ന് അടുത്ത സൈറണ്‍ മുഴങ്ങുമ്പോഴേ പിന്നെ ഫോണ്‍ ഉള്‍പ്പെടെ ഓണ്‍ ആക്കൂ. വേറിട്ട പരിപാടിക്കു തുടക്കമിട്ടത് മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയില്‍ മോഹിത്യാഞ്ചെ വഡ്ഗാവ് ഗ്രാമമാണ്. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകളാണ് ഗ്രാമത്തിലെ കുട്ടികളുടെ ഉള്‍പ്പെടെ കൈകളില്‍ മൊബൈല്‍ ഫോണുകള്‍ എത്തിച്ചത്. എന്നാല്‍, നേരിട്ടു ക്ലാസുകള്‍ ആരംഭിച്ച ശേഷവും കുട്ടികള്‍ മണിക്കൂറുകളോളം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു പതിവായി.