കോവിഡ് പരിശോധന നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതി സ്‌റ്റേ

കൊച്ചി: കോവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. സ്വകാര്യ ലാബുകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി സ്‌റ്റേ ചെയ്തത്.

2100 രൂപയായിരുന്ന ആര്‍ടിപിസിആര്‍ ടെസ്റ്റ് 1500 ലേക്കും 625 രൂപയായിരുന്ന ആന്റിജന്‍ ടെസ്റ്റ് 300 രൂപയുമായിട്ടാണ് സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. ഹൈക്കോടതി സ്‌റ്റേ ചെയ്തതോടെ മു'പ് നിശ്ചയിച്ച തുക ലാബുകള്‍ക്ക് ഈടാക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ തങ്ങളോട് കൂടിയാലോചിക്കാതെയാണ് ഏകപക്ഷീയമായി നിരക്ക് കുറച്ചതെന്ന് ലാബുകള്‍ കോടതിയില്‍ വാദമുയര്‍ത്തി. ചര്‍ച്ചകള്‍ നടത്തി നിരക്ക് പുനര്‍നിര്‍ണയിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.