നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് യുഡിഎഫ്

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് യുഡിഎഫ്', ഗവർണർ സഭയിൽ കടന്നുവന്നതു മുതൽ പ്രതിഷേധം ഉയർത്തിയ യുഡിഎഫ് അംഗങ്ങൾ നടുത്തളത്തിലിറങ്ങിയ ശേഷമാണ് സഭ ബഹിഷ്കരിച്ച് പുറത്തിറങ്ങിയത്. സഭാ കവാടത്തിൽ നയപ്രഖ്യാപനം തീരുന്നതുവരെ യുഡിഎഫ് അംഗങ്ങൾ മുദ്രാവാക്യം വിളികളുമായി ധർണയിരുന്നു.രാവിലെ 9 ന് ഗവർണർ എത്തിയപ്പോൾ തന്നെ സർക്കാരിനും സ്പീക്കർക്കുമെതിരായ പ്ലക്കാർഡുകളും ബാനറുകളും ഉയർത്തി യുഡിഎഫ് അംഗങ്ങൾ (പതിഷേധമാരംഭിച്ചു .ദേശീയഗാനം ആരംഭിച്ചപ്പോൾ നിശബ്ദത. തുടർന്ന് ഗവർണർ നയപ്രഖ്യാപനത്തിലേക്ക് കടന്നു. ഇതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധവുമായി എഴുന്നേറ്റു സംസാരിച്ചു. എന്നാൽ പ്രതിപക്ഷ നേതാവിനെ ഗൗനിക്കാതെ ഗവർണർ പ്രസംഗത്തിലേക്ക് കടന്നു. ഇതോടെ യുഡിഎഫ് അംഗങ്ങൾ മുദ്രാവാക്യം വിളികളുമായി എഴുന്നേറ്റു. പ്രസംഗം. രണ്ടു മിനിറ്റ് കടന്നതോടെ ഗവർണർ ഭരണഘടനാപരമായ കർത്തവ്യമാണ് നിറവേറ്റുന്നതെന്നും കടമ നിർവഹണത്തെ  തടസപ്പെടുത്തിയെന്നും പറഞ്ഞു.മുദ്രാവാക്യം  വിളിയുടെ ശക്തി  കുറഞ്ഞെങ്കിലും വീണ്ടും പ്രതിഷേധം ശക്തമായി. ബഹളം ഒഴിവാക്കണമെന്ന് ഗവർണർ വീണ്ടും രണ്ട് തവണ യുഡിഎഫ് അംഗങ്ങളോട് ആവർത്തിച്ചു.പക്ഷേ ഫലമുണ്ടായില്ല. നയപ്രസംഗം 10 മിനിറ്റ് പിന്നിട്ട തോടെ യുഡിഎഫിലെ വി.ടി.ബൽറാമും എൽദോസ് കുന്നപ്പള്ളിയും പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. ഇതോടെ പി.ടി.തോമസ് അടക്കമുള്ളവർ ഇവരെ തിരിച്ചു വിളിച്ചു. തുടർന്ന് യുഡിഎഫ് അംഗങ്ങൾ സഭയിൽ നിന്നിറങ്ങി പോയി. യുഡിഎഫ് അംഗങ്ങൾ സഭ വിട്ടതിനു പുറകെ പി.സി. ജോർജും സഭ ബഹിഷ്കരിച്ചു.സഭ വിട്ടിറങ്ങിയ യുഡിഎഫ് അംഗങ്ങൾ
സഭാകവാട അതിൽ പ്രതിഷേധിച്ചു. മുഖ്യമന്ത്രിക്ക് പറ്റിയ സ്പീക്കർ തന്നെയാണ് ഉള്ളതെന്നും ഒരു ഭാഗത്ത് സർക്കാരിന്റെ അഴിമതി നടക്കുന്നു. മറുഭാഗത്ത് നിയമസഭയെ തന്നെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റുകയാണേന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആ സ്പീക്കറുടെ അധ്യക്ഷതയിൽ ചേരുന്ന സഭയിൽ വെറും പൊള്ളയായ കാര്യങ്ങൾ മാത്രമാണ് ഗവർണർ നയപ്രഖ്യാപനമായി നടത്തുന്നത്. ഗവർണർ തന്നെ പറഞ്ഞു ഭണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുകയാണ്, അല്ലാതെ മറ്റൊന്നുമല്ല എന്ന് ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാൻ താൻ ബാധ്യസ്ഥനാണ് എന്നു പറഞ്ഞ് ഭംഗ്യന്തരേണ ഗവർണർ സർക്കാരിനെ ന്യായീകരിക്കാതിരുന്നുവെന്നതാണ് വസ്തുതയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.