അമ്പലപ്പടിയില്‍ ഹൈമാസ്റ്റ് ലൈറ്റ് കത്തുന്നില്ലെന്നു പരാതി
പള്ളിക്കര: എം എൽ എ ഫണ്ടു ഉപയോഗിച്ച് സ്ഥാപിച്ച പള്ളിക്കര അമ്പലപ്പടി ജങ്ഷനിലെ ഹൈമാസ്റ്റ് വിളക്ക് ഒരു മാസത്തിലേറെയായി കത്തുന്നില്ല എന്ന് പരാതി. വിളക്ക് കത്താതായതോടെ രാത്രികാലങ്ങളിൽ പ്രദേശത്ത് വേണ്ടത്ര വെളിച്ചം ഇല്ലാത്ത സാഹചര്യമാണ്. ഇതര സംസ്ഥാന തൊഴിലാളികളടക്കം നൂറുകണക്കിനാളുകളാണ് വിവിധ ആവശ്യങ്ങൾക്കായി ജങ്ഷനിൽ എത്തുന്നത്.സാങ്കേതികമായ വിളക്ക് കത്താതിരിക്കാന്‍ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാല്‍ ബന്ധപ്പെട്ട പഞ്ചായത്തംഗങ്ങൾ ഉൾപ്പെടെയുളളവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ട കുന്നില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. അടിയന്തിരമായി ഈ ലൈറ്റ് പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Comments (0)