കുഴിപ്പിള്ളി സഹകരണ ബാങ്കില്‍ പുതിയ ന്യൂന പദ്ധതിക്ക് അംഗീകാരം
വൈപ്പിന്‍ :ചെറുകിട സംരംഭകര്‍ക്കും പ്രവാസികള്‍ക്കും കാര്‍ഷിക -മത്സ്യമേഖലകള്‍ക്കും പുതിയ നൂതനപദ്ധതികള്‍ക്ക് കുഴുപ്പിള്ളി സര്‍വീസ് സഹകരണ ബാങ്ക് വാര്‍ഷിക പൊതുയോഗം അംഗീകാരം നല്‍കി.
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നടത്തിയ പൊതുയോഗത്തില്‍ ബാങ്ക് പ്രസിഡന്റ് എം.സി സുനില്‍ കുമാര്‍ അധൃക്ഷത വഹിച്ചു. ബാങ്ക് അംഗങ്ങള്‍ക്ക് പ്രത്യേക ഡിസ്കൌണ്ട് ആനുകൂല്യങ്ങളോടെ സഹകരണ സൂപ്പര്‍ മാര്‍ക്കറ്റ്,പേപ്പര്‍ ബാഗ് യുണിറ്റ്,വെളിച്ചെണ്ണമില്‍ തുടങ്ങിയ ചെറുകിട സംരംഭങ്ങള്‍,കാര്‍ഷിക മേഖലയ്ക്ക് ആവിശ്യമായ യന്ത്രസാമഗ്രികളും തൊഴില്‍ സേനയും ചെമ്മീന്‍ കൃഷി മത്സ്യം വളര്‍ത്തല്‍ എന്നിവയ്ക്ക് പ്രത്യേക വായ്പ പദ്ധതി തെങ്ങ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വിദേശത്ത് നിന്നും തിരികെ വന്ന പ്രവാസികള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനും പ്രത്യേക പദ്ധതികള്‍,ഗ്രാമീണ ജൈവഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി എന്നിങ്ങനെ വിവിധ പദ്ധതികളാണ് പൊതുയോഗം അംഗീകരിച്ചത്.
കൂടാതെ പ്രകൃതി ദുരന്തങ്ങളും,കോവിഡ് മഹാമാരിയും മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അംഗങ്ങളുടെ വായ്പകള്‍ക്ക് തിരിച്ചടവ് കാലവധി ദീര്‍ഘിപ്പിച്ചു നല്‍കുന്നതിനും തീരുമാനമെടുത്തിട്ടുണ്ട്.ബാങ്ക് സെക്രട്ടറി വി.എ അജയകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കുകളും അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ് ജിന്‍ഷാ കിഷോര്‍,ഭരണ സമിതി അംഗങ്ങളായ അയ്യമ്പിള്ളി ഭാസ്കരന്‍,കെ പി ബാബു ,കെ കെ ഉണ്ണികൃഷ്ണന്‍ ബാബു കെ പി സിബി ബിനു തോമസ് ലക്ഷ്മി ഗോപാല കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)