കേരള ബാങ്കിലെ പിന്‍വാതില്‍ നിയമനത്തിനുള്ള സര്‍ക്കാര്‍ നീക്കത്തെ ഹൈക്കോടതി സ്റ്റേ ചെയ്തു

കേരള ബാങ്കിലെ പിന്‍വാതില്‍ നിയമനത്തിനുള്ള സര്‍ക്കാര്‍ നീക്കത്തെ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: കേരള ബാങ്കിലെ സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിന് കോടതിയുടെ തിരിച്ചടി. പിന്‍വാതില്‍ നിയമനത്തിനുള്ള സര്‍ക്കാര്‍ നീക്കത്തെ ഹൈക്കോടതി സ്റ്റേ ചെയ്തു. ബാങ്കില്‍ 1850 പേരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് ഇപ്പോള്‍ കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. സ്ഥിരപ്പെടുത്തല്‍ നാളെ ബാങ്ക് ബോര്‍ഡ് യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യാനിരിക്കെയാണ് കോടതിയുടെ സ്റ്റേ.

കണ്ണൂര്‍ സ്വദേശി എ ലിജിത് നല്‍കിയ ഹര്‍ജിയില്‍ ആണ് സ്റ്റേ. പിഎസ്‌സി ലിസ്റ്റിലുള്ള ആളാണ് ലിജിത്. താത്കാലിക ജീവനക്കാരെ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്ബ് സ്ഥിരപ്പെടുത്താനായിരുന്നു ബാങ്കിന്‍റെ നീക്കം.സഹകരണ വകുപ്പ് കേരള ബാങ്കിലെ നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ മടക്കിയിരുന്നു. കേരള ബാങ്ക് ശുപാര്‍ശ സമര്‍പ്പിച്ചത് അടിസ്ഥാന നടപടിക്രമങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെയാണെന്ന് കാണിച്ചാണ് ഫയല്‍ മടക്കിയത്.