എറണാകുളം ജങ്ഷന് റെയില്‍വേ സ്റ്റേഷന് നടത്തിപ്പ് സ്വകാര്യ കമ്ബനിക്ക് കൈമാറും
ന്യൂഡല്‍ഹി: എറണാകുളം ജങ്ഷന് റെയില്‍വേ സ്റ്റേഷന് നടത്തിപ്പ് സ്വകാര്യകമ്ബനിക്ക് കൈമാറും. കേരളത്തിലെ തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകളിലൊന്നാണ് എറണാകുളം ജങ്ഷന്. സ്വകാര്യ കമ്ബനികളില്‍നിന്ന് റെയില്‍വേ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍ ലാന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (ആര്‍.എല്‍.ഡി.എ) ഓണ്‍ൈലനായി ടെണ്ടറുകള്‍ ക്ഷണിച്ചു.
229 കോടി ചെലവില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കും. ഫെബ്രുവരി 22വരെ ടെണ്ടര്‍ സ്വീകരിക്കും.
ജനുവരി 25ന് നടന്ന പ്രീ ബിഡ് ചര്‍ച്ചയില്‍ അദാനി ഗ്രൂപ്പ്, കല്‍പ്പതാരു ഗ്രൂപ്പ്, ആങ്കറേജ് ഇന്‍ഫ്രാസ്ട്രക്ചര്‍, ജി.എം.ആര്‍ ഗ്രൂപ്പ് തുടങ്ങിയവര്‍ പെങ്കടുത്തതായി ആര്‍.എല്‍.ഡി.എ പറഞ്ഞു. 60 വര്‍ഷത്തേക്കാകും സ്വകാര്യ കമ്ബനികള്‍ക്ക് പാട്ടത്തിന് നല്‍കുക.
രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളുടെ നടത്തിപ്പ് സ്വകാര്യ കമ്ബനികള്‍ക്ക് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ന്യൂഡല്‍ഹി, തിരുപ്പതി, ഡെറാഡൂണ്‍, നെല്ലോര്‍, പുതുച്ചേരി, എറണാകുളം തുടങ്ങിയ സ്റ്റേഷനുകളാകും കൈമാറുക.
സ്റ്റേഷന്റെ നവീകരണത്തിനും നടത്തിപ്പിനുമാകും അനുമതി. രൂപകല്‍പ്പന, നിര്‍മാണം, ഫണ്ട്, പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സ്വകാര്യ കമ്ബനികള്‍ക്ക് നിയന്ത്രിക്കാനാകും. മൂന്നുവര്‍ഷത്തിനകം സ്റ്റേഷന്റെ നവീകരണം നടത്താനാണ് നിര്‍ദേശം.
48 ഏക്കര്‍ വിസ്തൃതിയുള്ള എറണാകുളം ജങ്ഷന് റെയില്‍വേ സ്റ്റേഷനില്‍ ആറു പ്ലാറ്റ്ഫോമുകളും രണ്ടു ടെര്‍മിനല്‍ കെട്ടിടങ്ങളുമാണുള്ളത്. ഇവ സ്വകാര്യകമ്ബനികള്‍ക്ക് കൈമാറും. കൊച്ചി നഗരത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനായതിനാലും സമീപത്ത് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ്, മെട്രോ സ്റ്റേഷന് തുടങ്ങിയവയുള്ളതിനാലും മികച്ച വാണിജ്യ സാധ്യതയാണെന്നും പ്രസ്താവനയില്‍ പറയുന്നു. ലോകോത്തര നിലവാരത്തിലേക്ക് റെയില്‍വേ സ്റ്റേഷനെ ഉയര്‍ത്തലാണ് ലക്ഷ്യമെന്നും പ്രസ്താവനയില്‍ പറയുന്നു.



Author Coverstory


Comments (0)