ആടിന്റെ കരച്ചില്‍ കേട്ട് ചെന്ന വീട്ടമ്മ കണ്ടത് നടന്നടുക്കുന്ന കടുവയെ; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

ആടിന്റെ കരച്ചില്‍ കേട്ട് ചെന്ന വീട്ടമ്മ കണ്ടത് നടന്നടുക്കുന്ന കടുവയെ; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

ബത്തേരി: ആടിന്റെ കരച്ചില്‍ കേട്ട് ചെന്ന വീട്ടമ്മ കണ്ടത് തനിക്ക് നേരെ നടന്നടുക്കുന്ന കടുവയെ. കഴിഞ്ഞ  ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു സംഭവം. ആടിന്റെ കരച്ചില്‍ കേട്ടാണ് വീട്ടമ്മ മുറ്റത്തേക്ക് ഇറങ്ങിയത്. ഇരുളിലൂടെ നടന്ന നീങ്ങിയപ്പോഴാണ് തനിക്ക് നേരെ നടന്നടുക്കുന്ന കടുവയെ കണ്ടത്. ഓടി വീട്ടിനകത്തു കയറാനായതു രക്ഷയായി.

വടക്കനാട് പണയമ്ബം ചടച്ചിപ്പുര കുഞ്ഞിലക്ഷ്മിയാണ് കടുവയുടെ മുന്‍പില്‍പെട്ടത്. ആടിനെ കൊന്ന കടുവ പിന്നീട് ഇരുളില്‍ മറഞ്ഞു. ആടിനെ വളര്‍ത്തിയാണു കുഞ്ഞുലക്ഷ്മിയും ഭര്‍ത്താവ് നാരായണനും കഴിയുന്നത്. വന്യജീവി ഭീഷണി രൂക്ഷമായ പ്രദേശമാണു പണയമ്ബം