നിയമ സഭയില്‍ ആദ്യമായി ഇ വോട്ടിങ്; ഡിജിറ്റല്‍ വോട്ട് വഴി പാസാക്കിയത് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയം
തിരുവനന്തപുരം: നിയമസഭയില്‍ ആദ്യമായി ഇ വോട്ടിങ് നടത്തി. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയമാണ് ഡിജിറ്റല്‍ വോട്ട് വഴി പാസാക്കിയത്. ഇരിപ്പിടത്തില്‍ സജ്ജീകരിച്ച എല്‍ഇഡി സ്‌ക്രീനിലെ വിന്‍ഡോയില്‍ തെളിഞ്ഞ യെസ്, നോ ഓപ്ഷനുകളിലൂടെയാണ് അംഗങ്ങള്‍ വോട്ടു രേഖപ്പെടുത്തിയത്. 3 ദിവസത്തെ ചര്‍ച്ചയ്ക്കു ശേഷം ഇന്നലെ നന്ദിപ്രമേയം പാസാക്കുന്ന ഘട്ടത്തിലാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഇ വോട്ടിങ് പ്രഖ്യാപിച്ചത്.
ആദ്യം റിഹേഴ്സലായിരുന്നു. ബെല്‍ മുഴങ്ങി 40 സെക്കന്‍ഡിനകം വോട്ടു ചെയ്യണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ റിഹേഴ്സലില്‍ പല അംഗങ്ങളുടെയും വോട്ട് സ്‌ക്രീനില്‍ തെളിഞ്ഞില്ല. തുടര്‍ന്ന് വീണ്ടും റിഹേഴ്‌സല്‍. ഇത്തവണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, റോഷി അഗസ്റ്റിന്‍ എന്നിവരുടെ സ്‌ക്രീനില്‍ വോട്ടിങ് വിന്‍ഡോ തെളിഞ്ഞില്ല. തുടര്‍ന്ന് തകരാറുകള്‍ പരിഹരിച്ചാണ് അന്തിമ വോട്ടെടുപ്പു നടന്നത്.
7532 എന്നായിരുന്നു വോട്ടിങ് നില. അപ്പോഴും പ്രതിപക്ഷനേതാവിന്റെ സ്‌ക്രീന്‍ പണിമുടക്കി. തുടര്‍ന്ന്, എതിര്‍ക്കുന്നവരുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ വോട്ടു കൂടി സ്പീക്കര്‍ ചേര്‍ക്കുകയായിരുന്നു. നേരത്തേ, ഇരിപ്പിടങ്ങളിലെ ബട്ടന്‍ ഉപയോഗിച്ചും കൈ ഉയര്‍ത്തിയുമായിരുന്നു വോട്ടെടുപ്പ്.
Comments (0)