ജെ.ഇ.ഇ മെയിന്‍ 2021 പരീക്ഷ : വ്യാജ വെബ്‌സൈറ്റുകളെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി എന്‍.ടി.എ

ജെ.ഇ.ഇ മെയിന്‍ 2021 പരീക്ഷ : വ്യാജ വെബ്‌സൈറ്റുകളെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി എന്‍.ടി.എ

ന്യൂഡല്‍ഹി: 2021 ജെ.ഇ.ഇ മെയിന്‍ പരീക്ഷയുടേതെന്ന പേരില്‍ പ്രചരിക്കുന്ന വ്യാജ വെബ്സൈറ്റുകളെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ). പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാനെന്ന പേരില്‍ ഈ വെബ്സൈറ്റുകള്‍ വ്യാപകമായി തട്ടിപ്പ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും ജാഗ്രത പുലര്‍ത്തണമെന്നും എന്‍.ടി.എ പ്രസ്താവനയിലൂടെ അറിയിച്ചു.

jeemain.nta.nic.in മാത്രമാണ് ഓദ്യോഗിക വെബ്സൈറ്റെന്നും 2021-ലെ പരീക്ഷയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും അതില്‍ ലഭിക്കുമെന്നും എന്‍.ടി.എ വ്യക്തമാക്കി.

ഇന്റര്‍നെറ്റില്‍ jeeguide.co.in എന്ന പേരില്‍ ഒരു വ്യാജ വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് മുന്‍കരുതല്‍ സ്വീകരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് എന്‍.ടി.എ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത്തരം വ്യാജ വെബ്സൈറ്റുകള്‍ കണ്ടെത്തുകയാണെങ്കില്‍ Grivance@nta.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ പരാതിപ്പെടാനും വിദ്യാര്‍ഥികളോട് എന്‍.ടി .എആവശ്യപ്പെട്ടിട്ടുണ്ട്.